ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

അന്വേഷണം കവിത ജി ശങ്കരക്കുറുപ്പ്, കദളി വനം (കുഞ്ചൻ നമ്പ്യാർ)

അന്വേഷണം ജി ശങ്കരക്കുറുപ്പ്

(കവിത)

കവി ചോദിച്ചു: കൊച്ചു തെന്നലേ
ഭവാനാരെക്കവിയും പ്രേമം മൂലം വെമ്പലാർന്നന്വേഷിപ്പൂ?

ഇല്ല വിശ്രമമാര്യന്നില്ല മറ്റൊരു ചിന്ത
അല്ലിലും പകലിലും ഭ്രാന്തനെപ്പോലോടുന്നു!


കൊച്ചലർ തവോന്മാദ ചാപലം കണ്ടിട്ടാവാ-

 മുച്ചലം പകച്ചലം നോക്കുന്നു മേലും കീഴും

 പ്രേമത്തിൻ പേരൊന്നല്ലീ ശബ്ദിപ്പതവ്യക്തം നീ,

 പ്രേമത്തിൻ ലഹരിയാൽ കാലുറയ്ക്കായ്‌കല്ലല്ലീ?

 അന്യനു ലഭിക്കയില്ലീ ദിവ്യസ്നേഹ ജന്യ
മുന്മാദം സത്യം ഞാനിതിലസൂയാലു

 തിരയൂ വേഗം തോഴ,

 തിരയൂ മുളങ്കാടിൻ ചിരിയെ ഗ്ഗണിക്കാതെ,

 ഇല്ലതിന്നന്തസ്സാരം"

 ഉദയന്നിശ്വാസത്തോടുച്ചരിച്ചതക്കാറ്റു
സദയം മദംഗത്തെ തടവിസ്സഗദ്ഗതം:

 ശ്രീമൻ നിന്നനുമാനം തെറ്റല്ല; ചുറ്റുന്നു ഞാൻ

പ്രേമ സർവ്വസ്വത്തിൻറെ മുഖ ദർശനത്തിന്നായ്

ചിരകാലമായ്ഞങ്ങൾ വേർപിരിഞ്ഞിട്ടെന്നാലും
 സ്മരണ നടുക്കു നിന്നെന്നെയിട്ടലട്ടുന്നൂ. ഞാനുണർന്നപ്പോളാദിപ്പുലർകാലത്തീപ്പാരും

വാനുമന്യോന്യം നോക്കി ശോകമൂകമായ് നിൽപ്പാം,

മാമക വക്ഷ സ്ഥലം ശൂന്യമായ്ക്കണ്ടു;

 പോയാളോമലാളയ്യോ! രാഗ-

 വിശ്വാസ പരീക്ഷാർഥം.

ചേണിയന്നൊന്നോ രണ്ടോ വെൺതാരമന്താരപ്പു
വേണിയിങ്കൽനിന്നൂർന്നു- വീണിരുന്നിതു പോകെ .
കളനൂപുരാരവം കേട്ടു ഞാനയ്യോ , പക്ഷി-

ഗ്ഗളനിർഗ്ഗളന്നാദ-
 മെന്നല്ലോ വിചാരിച്ചു !

 

 പുലരിത്തുടുപ്പെന്നു ചിന്തിച്ചുപോയീ പാദ മലരിന്നലക്തക -

രക്തമാം പാടന്നേരം . കനകാംഗുലീയക-

 മൂരിയിട്ടിരുന്നത-
ന്നിനബിംബമാണെന്നു ഞാൻ വിചാരിച്ചു മൂഢൻ !
വാനിലോർമ്മയ്ക്കായിട്ടു പോയ പട്ടുറുമാലു
 വാരിദശകലമെ- ന്നോർത്തു ഞാൻ സൂക്ഷിച്ചീല .
 പാടലം പാരാവാര മെന്നോർത്തു പാദാരക്ത-
പ്പാടണിച്ചുളിവിരി- ത്തലപ്പിൽ ചുംബിച്ചീല.

 

 അന്നുതൊട്ടനേഷിപ്പു നാലു ദിക്കിലും തെണ്ടി-

  യെന്നുടെ കഥ മറ -

 ന്നാ രസസ്വരൂപത്തെ . 

 കണ്ടവരില്ലാ പാരിൽ ;
കണ്ടുവെന്നുരപ്പവർ കണ്ടവരല്ലാ ; കാണാൻ 

 ഞാൻ സ്വയം യത്നിക്കേണം . 

 ആരെ ഞാനന്വേഷിപ്പ-

  താ പ്രേമപുഞ്ജംതന്നെ
തീരെയില്ലെന്നോതുന്ന
 നാവെനിക്കവിശ്വാസ്യം . 

  ആ മുഗ്ദ്ധമുല്ലപ്പൂക്കൾ മുകരുന്നനേരം ഞാ-

   നാ മുഖമനോഹര സൗരഭം സ്മരിക്കുന്നു . 

 

 ചോലയിൽ സതൃഷ്ണനായ് ചുണ്ടെടുപ്പിക്കെ സ്നിഗ്ദ്ധ-

  ലോലമക്കപോലത്തിൻ തണുപ്പു ഞാനോർമ്മിപ്പൂ . 

  മാനസം സ്മരണയാ ലുന്മത്തമാവില്ലല്ലോ
ഞാനലഞ്ഞന്വേഷിക്കു മോമൽ മിത്ഥിതയാണെങ്കിൽ .

  

  വല്ലിതൻ പരിമൃദു-

   പല്ലവക്കൈത്തണ്ടിന്മേലുല്ലസന്നീഹാരത്തൂ -

 വെൺവിരിക്കിക്കിടക്കമേൽ , 

 ഇല്ല മേ മനശ്ശാന്തി ; യോരലിന്ന
രികത്തു വല്ല കാലത്തും ചെല്ലാം - 

 ഈയാശയാണെൻ ശക്തി . ക്ഷീണനായ്
നിശീഥത്തിൽ വീതബോധനായ്
കാട്ടിൽ വീണുപോകും ഞാൻ ,
കാണാ - തോമലാളടുത്തെത്തും ;
ശീതളകരത്തിനാൽ തടവും ; പിടഞ്ഞേൽക്കും

 പ്രീതനായ് ക്ഷണത്താൽ ഞാൻ
വിലപിക്കുവാൻ മാത്രം ! ഉറങ്ങും കടലിനെ - 

 ച്ചെന്നുണർത്തി ഞാൻ - 'തോഴർ പറഞ്ഞുതരണമെ -

 ന്നോമലെങ്ങെ'ന്നായ്  ചൊല്കെ ,
ദീനനാമീ ഞാൻ ഭാന്ത -നാണെന്നു ചിന്തിച്ചാവാം 

 ഫനപ്പല്ലിറുമ്മിക്കൊ ണ്ടുറക്കെഗ്ഗർജ്ജിക്കുന്നു.


പാദപത്തല പിടി -

ച്ചിടയ്ക്കു കുലുക്കി ഞാൻ

 പാരമുൽക്കണ്ഠാഭാര -

 മാർന്നെത്ര ചോദിച്ചീല! കവിതാംഗമായ്
 “ അയ്യോ , കണ്ടില്ല ” യെന്നല്ലാതെ 

 വെമ്പിടും മരം തരു -

 ന്നില്ല മേ സമാധാനം . 

 ധ്യാനനിശ്ചലം നിൽക്കും പർവ്വതം ചൂണ്ടിക്കാട്ടീ 

 വാനിൻനേർക്കതിങ്കൽ വീണു ഞാൻ വിലപിക്കെ , 

 താനറിഞ്ഞില്ലെന്നപ്പോൾ സുവ്യക്തമാക്കി നാകം 

 മൗനത്താൽ ; നിരന്തമോ 

 ദുസ്സഹം വിരഹം മേ ! ” 

  ,................................................


കദളീവനം ( കുഞ്ചൻ നമ്പ്യാർ) 

പാട്ടും കളികളും പർവ്വതാന്തേ മുദാ
 കേട്ടും വിലോകനം ചെയ്തും ഗമിക്കുന്ന 

ഭീമസേനൻ ഗന്ധമാദനാധിത്യകാ
ഭൂമിതന്നിൽ തദാ നോക്കും ദശാന്തരേ
 ശ്യാമളം നല്ല കദളീമഹാവനം
കോമളശ്രീപൂർണ്ണമാശു കണ്ടീടിനാൻ ;
രാമദാസൻ മഹാവീരൻ കപീശ്വരൻ
ശ്രീമഹാദേവന്റെ ബീജേന ജാതനാം
 ശ്രീഹനുമാൻ മുദാ വാണരുളീടുന്ന
 ശ്രീമഹാപുണ്യപ്രദേശം മനോഹരം .
പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ
മെച്ചത്തിൽ നന്നായ് പഴുത്ത പഴങ്ങളും 

ഉച്ചത്തിലങ്ങനെ കണ്ടാൽ പവിഴവും

 പച്ചരത്നക്കല്ലുമൊന്നിച്ചു കോർത്തുള്ള
മാലകൾകൊണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള
 ലീലാവിലാസേന നില്ക്കുന്നു വാഴകൾ
നാലുഭാഗങ്ങളിൽ തിങ്ങിവിങ്ങിത്തദാ
 ബാലാനിലൻ വന്നു തട്ടുന്ന നേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
ആലോകനംചെയ്തു വിസ്മയിച്ചീടിനാൻ
കാലാത്മജാനുജൻ വീരൻ വൃകോദരൻ ; 

  താഴത്തു ഭാഗത്തു വീണുകിടക്കുന്ന
വാഴപ്പഴംകൊണ്ടു മൂടീ മഹീതലം

പാഴറ്റ പട്ടു വിരിച്ച കണക്കിനെ
വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പോഴും ; 

വാവലും കാക്കയും പച്ചകിളികളും
പാമ്പും പരുന്തും പറന്നു നടക്കുന്ന
പക്ഷികൾ വന്നിപ്പഴുത്ത പഴങ്ങളെ
ഭക്ഷിക്കുമാറില്ല പേടികൊണ്ടാരുമേ ;
രക്ഷിച്ചുപോരുന്നതാരീ വനമെന്നു
സൂക്ഷിച്ചുനോക്കിത്തുടങ്ങീ വൃകോദരൻ .

PLUS ONE MALAYALAM NOTES

 PLUS ONE MALAYALAM NOTE HSS LIVE 

പ്ലസ്‌  വൺ മലയാളം നോട്ട് 

താഴെ ക്ലിക്ക് ചെയ്യുക 

പ്ലസ്‌ വൺ മലയാളം നോട്ട് hsslive

മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച മലയാളം പ്ലസ് വൺ പാഠ വിശകലനം 
http://hssmalayalam.blogspot.com/2014/11/plus-one-malayalam.html


സന്ദർശനം കവിതയെ കുറിച്ച് 
Malayalam Class 3 Notes and Assignment for Kite victers channel Plus one Online class December 1 (earivs.com)

ഓർമ്മയുടെ ഞരമ്പ് വിശകലനം 
http://bhashadhyapakavedi.blogspot.com/2020/12/blog-post_22.html



ഊഞ്ഞാലിൽ കവിത യെക്കുറിച്ച് 
 https://www.facebook.com/groups/hssmalayalam/permalink/1079871848777523/


അനർഘ നിമിഷം 

https://www.manoramaonline.com/literature/literaryworld/reading-basheer.html

https://www.facebook.com/groups/hssmalayalam/permalink/1086122274819147/

ലാത്തിയും വെടിയുണ്ടയും 

https://kavikkoottam.blogspot.com/2021/03/blog-post.html


സംക്രമണം കവിത നോട്ട് 
http://gitathottam.blogspot.com/2015/01/blog-post_58.html

http://keralasahityaakademi.org/blog/drmini-alice.html



പ്ലസ് വൺ മലയാളം അധ്യാപക സഹായി ചുവടെ PLUS ONE MALAYALAM TEACHER TEXT

https://aaartsmalayalam.files.wordpress.com/2017/12/malayalam_unit01.pdf


പ്ലസ് വൺ മലയാളം പരീക്ഷ മോഡൽ ചോദ്യം 
(PLUS ONE MALAYALAM MODEL QUESTION) ചുവടെ 

http://dhsekerala.gov.in/downloads/circulars/0808170946_802Mala.pdf

https://bewhom.in/Study-materials/+2/malayalam+1.pdf



പ്ലസ് വൺ മലയാളം പാഠപുസ്തകം ചുവടെ PLUS ONE MALAYALAM TEXT

https://d1v6qmyxzkp4v1.cloudfront.net/uploads/ebook/Class_XI/Malayalam/Malayalam.pdf

KERALA TEXT BOOK 2021 കേരള പാഠപുസ്തകം (ടെക്സ്റ്റ്) PLUS ONE TEXT KERALA PLUS TWO TEXT

 SCERT TEXT BOOK KERALA SYLLUBUS 

CLICK BELOW

TEXT BOOKS STD I TO XII KERALA SCERT

(എല്ലാ ക്ലാസുകളിലെയും പാഠപുസ്തകം PDF രൂപത്തിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം)

പ്ലസ് വൺ (XI) മലയാളം ക്ലാസ് VICTERS CHANNEL PLUS ONE MALAYALAM CLASSES KERALA

പ്ലസ് വൺ (XI) മലയാളം ക്ലാസ് VICTERS CHANNEL PLUS ONE MALAYALAM CLASSES KERALA 

പ്ലസ് ടു മലയാളം ക്ലാസ് VICTERS CHANNEL PLUS TWO MALAYALAM CLASSES KERALA

കണ്ണാടി കാണ്മോളവും   

(മുകളിൽ ക്ലിക്ക് ചെയ്യുക) 

തുള്ളല്‍


കൊള്ളി വാക്കല്ലാതൊന്നും


മോഷണം


മാപ്പിളപ്പാട്ടിലെ കേരളീയത


മുഹുയുദ്ദീന്‍മാല


പദത്തിന്റെ പഥത്തില്‍


അഗ്നി വര്‍ണന്റെ കാലുകള്‍

https://www.youtube.com/watch?v=-NpV7Amdrh0&list=PL9W-NfXU1VKfgwLVJ-nT79zoPNCP56xlX&index=9&ab_channel=itsvicters

https://www.youtube.com/watch?v=xS6RBBfn9GQ&list=PL9W-NfXU1VKfgwLVJ-nT79zoPNCP56xlX&index=10&ab_channel=itsvicters


കേശിനീ മൊഴി

https://www.youtube.com/watch?v=S-qwfY1Qbm0&list=PL9W-NfXU1VKfgwLVJ-nT79zoPNCP56xlX&index=12&ab_channel=itsvicters


കാക്കാരിശ്ശി പാട്ട്


കിരാതവൃത്തം


അവകാശങ്ങളുടെ പ്രശ്നം

https://www.youtube.com/watch?v=csaiQnk16WQ&ab_channel=itsvicters


ഗൗളീജന്മം


പ്രകാശം ജലം പോലെയാണ്


KERALA PLUS ONE ADMISSION 2022 HSCAP

HSCAP  KERALA PLUS ONE ADMISSION 2022  WEBSITE LINK
കേരള പ്ലസ് വൺ അഡ്മിഷൻ 2022
അഡ്മിഷൻ നടപടികൾക്ക് 
താഴെ ക്ലിക്ക് ചെയ്യുക