ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

വാസനാവികൃതി, മുഹിയുദ്ദീൻ മാല, സംക്രമണം, അഗ്നിസാക്ഷി





വാസനാവികൃതി



 

 

 

 

 

 

മലയാള ചെറുകഥാ പ്രസ്ഥാനത്തിന് വിത്തിട്ട കഥയുടെ പിതാവ് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കഥാവശേഷനായിട്ട്  2014 നവംബര്‍ 14ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുന്നു. കൊല്ലിനും കൊലക്കും കുലാധികാരമുള്ള ജന്മിത്തറവാട്ടില്‍ പിറന്നുവീണ് സാധാരണക്കാരന്‍െറ പക്ഷം ചേര്‍ന്ന് ജീവിച്ചുമരിച്ച കഥയുടെ തമ്പുരാന്‍െറ ഓര്‍മ പുതുക്കുകയാണ് സാഹിത്യലോകം.
പടിഞ്ഞാറന്‍ സാഹിത്യത്തില്‍ ഏറെ പ്രചാരം നേടിയ ചെറുകഥ എന്ന സാഹിത്യരൂപത്തെ മാതൃഭാഷയിലേക്ക് പറിച്ചുനടുക എന്ന ദൗത്യമാണ് കേസരി നിര്‍വഹിച്ചത്.
മലയാളത്തിലെ പ്രഥമ ചെറുകഥയായ ‘വാസനാ വികൃതി’ പിറന്നത് അങ്ങനെ. 1891ല്‍ ‘വിദ്യാവിനോദിനി’ മാസികയിലൂടെയാണ് വാസനാവികൃതി പുറത്തുവന്നത്. ഒരു മോഷ്ടാവിന് പറ്റുന്ന അമളിയാണ് ഇതിവൃത്തം. കഥ ഈ വര്‍ഷം മുതല്‍ പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്.
തിരുവിതാംകൂറില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളചന്ദ്രികയില്‍ 18ാം വയസ്സില്‍ ലേഖനമെഴുതിയാണ് അദ്ദേഹം പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. വജ്രബാഹു, വജ്രസൂചി, കേസരി, ദേശാഭിമാനി, വി.കെ ഒരു നായനാര്‍, ഒരു നായര്‍ നമ്പ്യാര്‍, ഒരു മലയാളി, ചാപ്പന്‍ നായര്‍, കേരള സഞ്ചാരി, ഉദ്ദണ്ഡന്‍ എന്നീ പേരുകളിലായിരുന്നു എഴുതിയിരുന്നത്. കേരളപത്രികയില്‍ കേസരി എന്ന പേരിലെഴുതിയ ലേഖനങ്ങളാണ് നായനാരെ പ്രസിദ്ധനാക്കിയത്. വിദ്യാവിനോദിനി, കേരളചന്ദ്രിക, കേരളപത്രിക, കേരളസഞ്ചാരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പല തൂലികാനാമങ്ങളില്‍ ലേഖനമെഴുതി. കേരളീയരുടെ ആചാരമര്യാദകളെ സസൂക്ഷ്മം നിരീക്ഷിച്ച നായനാര്‍ അയിത്തത്തെയും ജാതിവ്യവസ്ഥയെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചു.
കൊല്ലവര്‍ഷം 1036 (1861) തുലാം മാസത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കുറ്റൂരിനടുത്തുള്ള വേങ്ങയില്‍ കുഞ്ഞാക്കം അമ്മയുടെയും തളിപ്പറമ്പ് ചവനപ്പുഴ പുലിയപ്പടമ്പ് മുണ്ടോട്ട് ഇല്ലത്ത് ഹരിദാസന്‍ സോമയാജിയുടെയും മകനായി അദ്ദേഹം ജനിച്ചു.
കോഴിക്കോട് കേരള വിദ്യാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് മദ്രാസ് പ്രസിഡന്‍സി കോളജ്, സൈദാര്‍പേട്ട കാര്‍ഷികകോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1891ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ അംഗമായി. 1912ല്‍ മലബാറിലെയും ദക്ഷിണ കനറയിലെയും ജന്മിമാരുടെ പ്രതിനിധി എന്ന നിലയില്‍ മദിരാശി നിയമസഭയില്‍ അംഗമായി. 1914 നവംബര്‍ 14ന് നിയമസഭയില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കാര്‍ഷികശാസ്ത്രത്തില്‍ ബിരുദമെടുത്ത നായനാര്‍ മലബാറില്‍ ശാസ്ത്രീയ കൃഷി സമ്പ്രദായത്തിന് വിത്തുപാകി.
ചെറുകഥ എന്ന സാഹിത്യരൂപത്തെ അവതരിപ്പിക്കുകയും സാമൂഹിക പരിഷ്കരണത്തിന് സംഭാവന നല്‍കുകയും ചെയ്ത വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്ഥാനം ഇപ്പോഴും അവഗണിക്കപ്പെട്ട പ്രതിഭകളുടെ പട്ടികയിലാണ്. (കടപ്പാട്: മാധ്യമം)


 മുഹിയുദ്ദീൻ മാല യുടെ പൂർണ രൂപം താഴെ കൊടുക്കുന്നു

 മാല ചൊല്ലാൻ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ അഥവാ പ്രാർത്ഥനയും കുടെയുണ്ട്.

  • ആദ്യം പ്രവാചകനായ മുഹമ്മദിനെ സ്തുതിക്കുന്നു.
  • പാരായണം ചെയ്യാൻ പോകുന്ന ഖുർ ആൻ സൂക്തങ്ങൾ മുഹ്‌യിദ്ദീൻ ശൈഖിനു വേണ്ടി സമർപ്പിക്കുന്നു
  • അതിനു ശേഷം ഖുർ‌ആനിലെ സൂറത്തുൽ ‍‌ഫാത്തിഹ എന്ന അദ്ധ്യായം പാരായണം ചെയ്യുന്നു.
  • അതിനു ശേഷം ദു‌ആ ചൊല്ലിത്തീർത്തു മാല ചൊല്ലാൻ തുടങ്ങാൻ തുടങ്ങുന്നു

മുഹ്‌യുദ്ദീൻ മാല


അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
ആലം ഉടയവൻ ഏകൽ അരുളാലെ ആയെ മുഹമ്മദവർകിള ആണോവർ

എല്ലാക്കിളയിലും വന് കിട ആണോവര്.. എല്ലാ തിശയിലും കേളിമികച്ചോവര്
സുൽത്താനുലൗവിലിയാ എന്നു പേരുള്ളോവര്
സയ്യിദാവര്തായും ബാവായുമായോവര്
ബാവ മുതുകിന്ന് ഖുത്തുബായി വന്നോവര്
വാനമതേഴിലും കേളി നിറഞ്ഞോവര്
ഇരുന്ന ഇരുപ്പിന്നേഴാകാശം കണ്ടൊവര്
ഏറും മലക്കുത്തിലോര് രാജാളി എന്നോവര്..
വലതുശരീഅത്തെന്നും കടലുള്ളോവര്
ഇടത്തു ഹക്കീകെത്തോന്നും കടലുള്ളോവര്
ആകാശത്തിന് മേലെയും ഭൂമിക്കു താഴെയും
അവരെ കൊടിനീളം മത്തീരയുള്ളോവര്


ഷെയിക്കബ്ദുല്ഖാദിരില് കൈലാനി എന്നൊവര്
ഷെയിക്കന്മാര്ക്കെല്ലാര്ക്കും ഖുത്തുബായി വന്നോവര്
അല്ലാ സ്നേഹിച്ച മുഹിയുദ്ദീന് എന്നോവര്
ആറ്റം ഇല്ലാതോളം മേല്മയുടയോവര്
മേല്മായാല് സ്വല്പം പറയുന്നു ഞാനിപ്പോള്
മേല്മപറയൂല് പലബെണ്ണമുള്ളോവര്
പാലിലെ വെണ്ണപോല് ബൈത്താക്കി ചെല്ലുന്നെന്
പാക്കിയമുള്ളോര് ഇതിനെ പഠിച്ചൊവര്
കണ്ടന് അറിവാളന് കാട്ടിത്തരുമ്പോലെ
റാളിമുഹമ്മെദതെന്നു പേരോള്ളവര്
കോഴിക്കോട്ടെത്തുറ തന്നില് പിറന്നോവര്
കോര്വായിതൊക്കെയും നോക്കിയെടുത്തോവര്

അവര് ചൊന്ന ബയ്ത്തിനും ബഹ്ജാക്കിത്താബിന്നും
അങ്ങനെ തക്മീല തന്നിന്നും കണ്ടൊവര്
കേട്ടാന് വിശേഷം നമുക്കിവര് പോരിഷ
കേപ്പിനെ ലോകരെ മുഹിയുദ്ദീനെന്നോവര്
മൂലമുടയവന് ഏകലരുളാലെ മുഹിയുദ്ദീനെന്നു പേര് ദീന്താന് വിളിച്ചോവര്
ആവണ്ണം അല്ലാഹ് പടച്ചവന് താന് തന്നെ
യാ ഔസു ഉല് അഅ^ളം എന്നള്ളാ വിളിച്ചൊവര്
എല്ലാ മശായിഖന്മാരുടെ തോളിന്മേല്
ഏകലരുളാലെ എന്റെ കാലെന്നോവര്
അന്നേരം മലക്കുകള് മെയ്യെന്നു ചൊന്നൊവര്
അവരെ തലക്കും മേല് ഖല്ക്കു പൊതിഞ്ഞോവര്

അപ്പോളെ ഭൂമീലെ ഷേയ്ക്കന്മാരെല്ലാരും
അവര്ക്കു തല താഴ്ത്തി ചായ്ചു കൊടുത്തോവര്
കാഫു മലയിന്നും ബഹ്റ് മുഹ്ത്തീന്നും
യഹ്ജൂജ് നാട്ടിനും തലനെ താഴ്ത്തിച്ചൊവര്
അറിയില്ലൊരി ഷെയ്ക്ക് അല്ലെന്ന് ചൊല്ലാരെ
അവരെ ഒലിപ്പട്ടം നീക്കിച്ചു വച്ചോവര്
അതിനാല് ചതിയില്പെടുമെന്ന് കണ്ടാരെ
എളുപത് അമാനിനെ ഉസ്സ്താദ് കണ്ടൊവര്
ഞാനല്ല സിറ്‌റെന്നു സിറ്‌റെന്നു ചൊന്നോവര്
കോപമുടൊയൊനൊരു നാറ് ഞാനെന്നോവര്
മറുകരയില്ലാകടലെന്നു ഞാനെന്നോവര്
മനുഷ്യന് അറിയാത്ത വസ്തു ഞാനെന്നോവര്

ജിന്നിനും ഇന്സിന്നും മറ്റു മലക്കിന്നും
ഞാനിവയെല്ലാര്ക്കും മേലെശൈഖെന്നോവര്
എല്ലാ ഒലികളും മേലെ ഖുത്തുബാണെന്നോരും
എന്നുടെ വീട്ടില് പിള്ളേരാതെന്നോവര്
ബാശി ഞാനെന്നിയെ ഉള്ളവരും ഞാനും
വാനവും ഭൂമീലും ഏറും നടന്നോവര്
എന്നെയൊരുത്തരെ കൂട്ടീപറയണ്ട
എന്നെ പടപ്പിന്നറിയരുതെന്നോവര്


എന്നുടെ ഏകല്ലുടയവന് തന്റേകല്
ആകില്ല ഞാന് ചൊല്കില്ലാകുമതെന്നോവര്
ഏകല് കൂടാതെ ഞാന് ചെയ്തില്ലായൊന്നുമെ
എന്നാണെ നിന്റെ പറയെന്നും കേട്ടൊവര്
ചൊല്ലില്ല ഞാനൊന്നുംഎന്നോട് ചൊല്ലാതെ
ചൊല്ലു നീയെന്റെ അമാനിലതെന്നോവര്
ആരാനും ചോദിച്ചാല് അവരോടു ചൊല്ലുവാന്
അനുവാദം വന്നാല് പറവാന് ഞാനെന്നോവര്
എന് കയ്യാലൊന്നുമെ തിന്നാനാതെന്നോരെ
ഏകലാളല് ഖിളറേകി വാരിക്കൊടൂത്തോവര്
ഭൂമിയുരുണ്ട പോല് എന് കയ്യില്ലെന്നോവര്
ഭൂമിയതൊക്കെയും ഒരു ചുമടെന്നോവര്



കഅബാനെ ചുറ്റുവാര് ഖുത്തുബാണൊരെല്ലാരും
കഅബം തവാഫിനെ താന് ചെയ്യുമെന്നോവര്
എല്ലായിലുമേല അറുശിങ്കള് ചെന്നോവര്
എന്റെ കണ്ണേപ്പോഴും ലൗഹില് അതെന്നോവര്
എല്ലാ ഒലികളും ഓരെ നബിവഴി
ഞാനെന്റെ സീബാവ കാല് വശിയെന്നോവര്
എന്റെ മുറിവുകള് തൗബായിലെണ്ണിയെ
എന്നും മരിക്കെരുതെന്ന് എന്നും കൊതിച്ചോവര്
അതിനെ കബൂലാക്കിയാണെന്നു ചൊല്ലിയാര്
അവരൂടെ ഉസ്താദ് ഹമ്മാദെന്നോവര്
എന്റെ മുരീതുകള് എന് കൂടെ കൂടാതെ
എന്റെ കാലെന്നും പെരുക്കേന് അതെന്നോവര്..

കണ് കൂടാവട്ടത്തില് നിന്റെ മുരീതുകള്
സ്വര്ഗ്ഗത്തിൽപ്പൊകുമെന്ന് അല്ലാ കൊടുത്തോവര്
നരകത്തില് നിന്റേ മുരീദാരുമില്ലെന്ന്
നരകത്തെ കാട്ടും മലക്കു പറഞ്ഞോവര്
എന്റെ കോടിന്റെ കീഴ് എല്ലാ ഒലികളും
എന്റെ മുറിതിന് ഞാന് ഷാഫിഅ എന്നോവര്
ഹല്ലാജാ കൊല്ലുന്നാല് അന്നു ഞാനുണ്ടെങ്കില്
അപ്പോള് അവര്കൈ പിടീപ്പേനും എന്നോവര്
എന്നെ പിടിച്ചവര് ഇടറുന്ന നേരത്ത്
എപ്പോഴും അവര് കയ് പിടിപ്പാന് ഞാനെന്നോവര്
എന്നെ പിടിച്ചവരേതും പേടിക്കേണ്ട
എന്നെ പിടിച്ചോവര്ക്ക് ഞാന് കാവല് എന്നോവര്
അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോക്കും അതെന്നോവര്..

എല്ലാ മുരീതുകള് താന് തന്റെ ഷെയിഹ്പോല്
എന്റെ മുറിതുകള് എന്നെ പോലെന്നോവര്
എന്റെ മുറിതുകള് നല്ലാവരല്ലങ്കില്
എപ്പോഴും നല്ലവന്ഞാനെന്നു ചൊന്നോവര്
യാതല്ലൊരിക്കലും അള്ളാടു തേടുകില്
എന്നെക്കൊണ്ടള്ളാട് തേടുവിനെന്നോവര്
വല്ല നിലത്തിനും എന്നെ വിളിപ്പോര്ക്ക്
വായ് കൂടാതിത്തരം ചെയ്യും ഞാനെന്നോവര്
ഭൂമി തനത്തില് ഞാന് ദീനെ നടത്തുവാന്
വേദാമ്പര് തന്നുടെ ആളു ഞാനെന്നോവര്
ആരുണ്ടെതെന്റു മക്കാമിനെയെത്തീട്ടു
ആരാനും ഉണ്ടെങ്കില് ചൊല്ലുവിനെന്നോവര്..

എളുപത് വാതില് തുറന്നാലെനിക്കുള്ള
ആരുമറിയാത്ത ഇല്മാണെതന്നോവര്
ഓരോരോ വാതിലിന്ന് വീതിയതോരോന്ന്..
ആകാശം ഭൂമിയും പോലെയതെന്നോവര്
അല്ലായെനക്കവന് താന് ചെയ്ത പോരിഷ
ആര്ക്കും ഖിയാമെത്തോളം ചെയ്യാതെന്നോവര്
എല്ലാര്ക്കുമെത്തിയ നിലപാടതെപ്പേരും
എന്റെ പക്കിയത്തില് മിഞ്ചം അതെന്നോവര്
എല്ലാരും ഓതിയ ഇൽമുകളൊക്കെയും
എന്നുടെ ഇല്മാലാത് വൊട്ടൊന്ന് ചോല്ലോവര്
എല്ലാ പൊഴുതുന്നുദിച്ചാലുറുബാകും
എന് പഴുതെപ്പോളും ഉണ്ടെനു ചോന്നോവര്

കുപ്പിയകത്തുള്ള വസ്തുവീനെപ്പോലെ
കാണ്മാന് ഞാന് നിങ്ങളെ ഖല‌ബകം എന്നോവര്
എന്റെ വചനത്തെ പൊയ്യെന്നു ചൊല്ലുകില്
അപ്പോളെ കൊല്ലുന്ന നഞ്ച് ഞാനെന്നോവര്
അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോകുമന്നതെന്നോവര്
നല്നിനവെന്നൊരുത്തര് നിനച്ചെങ്കില്
നായെന്നാദാബിന്നു നയ്താക്കുമെന്നോവര്
ഏകല്ലുടയോവന് ഏകല്ലരുളാലെ
ഇത്തരം എത്തിരാവണ്ണം പറഞ്ഞോവര്
നാലു കിത്താബെയും മറ്റുള്ള സുഹ്ഫെയും
നായന് അരുളാലെ ഓതിയുണര്ന്നോവര്

ബേദാമ്പറെ ഏകലാല് ഹിറുക്കയുടുത്തോവര്
ബെളുത്തിട്ടു നോക്കുമ്പോള് അതിനു മേല് കണ്ടൊവര്
വേദം വിളങ്കി പറകാന് മടിച്ചാറെ
ബേദാമ്പറ വര്വായില് തുപ്പിക്കൊടൂത്തോവര്
നാവാല് മൊഴിയുന്നി ഇല്മ് കുറിപ്പാനായ്
നാനൂറ് ഹുക്കാമെയ് അവര് ചുറ്റുമുള്ളോവര്
നായേന് അരുളാലെ ഇല്മ് പറയുമ്പോള്
നാവിനു നേരെ ഒലിബ് റങ്കുന്നോവര്
അവര്കയ്പിടിച്ചെതി സ്വല്പമ്പേര്പ്പോഴെ
ആകാശവും മറ്റും പലതെല്ലാം കണ്ടൊവര്
അവരൊന്നു നന്നായി ഒരു നോക്കു നോക്കുകില്
അതിനാല് വലിയ നിലനെ കൊടുത്തോവര്

നാല്പതു വട്ടം ജനാബത്തണ്ടായാരെ
നാല്പത് വട്ടം ഒരുരാവ് കുളിച്ചോവര്
നല‌വേറും ഇഷാ തൊഴുതൊരുളുവാലെ
നാല്പതിറ്റാണ്ട് സുബഹി തൊഴുതോവര്
ഒരുകാലില് നിന്നിട്ടു ഒരു ഖത്തം തീര്ത്തോവര്
ഒരു ചൊല് മുതലായി മൂവാണ്ട് കാത്തോവര്
എന്നാരെ ഖിളുത്താം അവര്ക്കിട്ടു ചെന്നിട്ട്
ഏകലരുളാലെ അവര്കൂടെ നിന്നോവര്
ഇരുപത്തായ്യാണ്ടോളം ചുറ്റി നടന്നോവര്
ഏകലരുളാലെ അവർകൂടെ നീന്തോവര്
ഇരി എന്നെ ഏഒൽകേട്ടൊരെ ഇരുന്നോവര്
നാല്പതിറ്റാണ്ടോളം വഅള് പറഞ്ഞോവര്
നന്നായി തൊണ്ണൂറു കാലം ഇരുന്നോവര്
താരിഖു നാന്നൂറ്റി എഴുപതു ചെന്നെ നാള്

ഓരാണ്ട് കാലം കൊടുത്തു നടന്നോവര്
ഇബിലീസവരെ ചതിപ്പാനായി ചെന്നോവര്
ഇബിലിസ് ചായ്ച്ചു കിടത്തിയയച്ചോവര്
അമ്പിയാക്കന്മാരും ഔവിലായാക്കന്മാരും
അവരുടെ റുഹാബി ദേഹാമിളകുന്നോവര്
ആവണ്ണം നമ്മുടെ ഹോജാ റസൂലുല്ലാ
അവരുടെ റൂഹുമവിടെ വരുന്നൊവര്
അങ്ങിനെ തന്നെ മലായിക്കത്തന്മാരും
അവരുടെ മജ് ലിസില് ഹാളിറാകുന്നോവര്
അവരുടെ മജ്ലീസില് ഹാളിറാകുന്നോവര്
അവരുടെ മജ്ലീസില് തുകിലിറങ്ങുന്നോവര്
അവരുടെവളാവില് പലരും ചാകുന്നൊവര്
ഏറിയകൂറും വിള്ര് കാണുന്നോവര്
അവരുടെയറിവും നിലയും നിറഞ്ഞോവര്
ഏറുമവര്ക്കിട്ടെ ഹിന്സീലും ജിന്നുകള്
ഈമാനും തൗബായും വാങ്ങുവാന് ചെന്നോവര്
ആകാശത്തുമേലത്തവര് ചെന്ന സ്ഥാനത്തും

ആരുമൊരുഷേക്കും ചെന്നില്ലായൊന്നോവര്
കണ് കൊണ്ട് കാണ്മാനായി അരുതാതെ ലോകരെ
കാണ്മാനവര് ചുറ്റും എപ്പൊഴും ഉള്ളൊവര്
കാഫ് മലയിന്നും അപ്പുറം ഉള്ളോവര്
കാണ്മാനവര് മേന്മ കാണ്മാനായി വന്നോവര്
പലപല സര്പ്പായി അവര് തലക്കും മേലേ
അന്നുടെ അവിടെ ചെന്നവരെപ്പോളെ
ആകാശം ഭൂമിയും ഒന്നുമേ തട്ടാതെ
അവിടത്തെ ഹുബ്ബാമെലവര് പോയി ഇരുന്നോവര്
തേനീച്ച വെച്ച പോല് ഉറുമ്പു ചാലിച്ച പോല്
പിശ അവരെപ്പോഴുമാവണ്ണ്മെന്നുള്ളൊവര്
മൃദുലായ റമളാനില് മുപ്പതുനാളിലും
മുല കുടിക്കും കാലം മുലതൊടാതെ പോയോര്..

തലയില്ലാ കോര്ത്തു ഞാന് തൊട്ടുള്ള പൊന് പോലെ
തടിയെല്ലം പൊന് പോലെ തിരിച്ചറിയില്ലെ
ഇതിയില് വലിയേതില്ശേലം പലതുണ്ട്
അറിവില്ലാ ലോകരെ പൊയ്യെന്നു ചൊല്ലാതെ
അതിനെയറിവാന് കൊതിയുള്ളാ ലോകാരെ
അറിവാക്കന്മാരോടു ചോദിച്ചു കോള്ളീക
അവരുടെ പോരീശ കേള്പ്പാന് കൊതിച്ചോരെ
അവരെ പുകളെന്നൊരു പോരീശ കേള്പ്പീരെ
ആമീറന്മാരുടെ വണ്ണവും എണ്ണവും
അറിഞ്ഞാലറിയാമെ സുല്ത്താന്മാര് പോരീഷ
ആവണ്ണം ഒക്കുകില് ഷേയിക്കന്മാര് പോരിഷ
അപ്പോളറിയാമെ മുഹിയുദ്ധീനെന്നോവര്

കൊല്ലം ഏഴുന്നൂറ്റീ ഏണ്പത്തി രണ്ടില് ഞാന്
തോറ്റം മലേനെ നൂറ്റമ്പത്തഞ്ചു ഞാന്
മുത്തും മാണിക്യവും ഒന്നായി കോര്ത്തതുപോല്
മുഹിയുദ്ദീന് മാലേനെ കോര്ത്തേന് ഞാന് ലോകരെ
ഒളിയൊന്നും കളയാതെ തെളിയാതെ ചെന്നോര്ക്കു
മണിമാടം സ്വര്ഗ്ഗതില് നായന് കൊടുക്കു നാം
ദുഷ്ടം കൂടതെയി ദീനേയെ എഴുതുകില്
കുഷ്ടം ഉണ്ടാകുമെന്നായിറവി
അല്ലാടെ റഹ്മത്തു ഇങ്ങനെ ചൊന്നോര്ക്കും
ഇതിനെ പാടുന്നോര്ക്കും മേലെകേള്ക്കോന്നോര്ക്കും
ഇത്തിരെ പോരിഷ ഉള്ളൊരു ഷേയിക്കിനെ
ഇട്ടേച്ച് എവിടേക്ക് പോകുന്നു പോഷരെ

എല്ലാരെ കോഴിയും കൂകിയടങ്ങുനീ
മുഹിയുദ്ദീന് കോഴി ഖീയാമത്തോളം കൂകൂം
ആഖിറം തന്നെ കൊതിയുള്ള ലോകരെ
അവരെ മുരിതായി കൊള്ളുവിന് അപ്പോളെ
ഞാങ്ങളെല്ലാരുമെ അവരെ മുഴുതാപം
ഞങ്ങള്ക്കു തബിത്ത ഞാങ്ങളെ നായരെ
എല്ലാമാശയില് നാരെ ദുആനെയെ നീ
ഏകണം ഞങ്ങള്ക്ക് അവരുടെ ദു ആ കൂടി
അവര്ക്കൊരു ഫാത്തിഹ എപ്പോഴും ഓതുകില്
അവരെ ദുആ യും ബര്ക്കത്തും എപ്പോഴും
ഹോജാ ഷഹാബത്തില് മുഹിയുദ്ധീന് തന് കൂടെ
കൂട്ടു സുബര്ക്കത്തില് ആലമ്മുടയോനെ

നീ ഞങ്ങള്ക്കെല്ലാര്ക്കും സ്വര്ഗ്ഗ ധനത്തിന്നു
നിന്നുടെ തൃക്കാഴ്ച കാട്ടു പെരിയോനെ
പിഴയേറെ ചെയ്തു നടന്നായാടിയാറെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
നല്ല സലാവാത്തും നല്ല സലാമായും
നിന്റെ മുഹമ്മദിന് ഏറ്റണം നീയല്ലാ
മുത്താല് പടച്ചേദുനിയാവില് നില്ക്കുന്നു
മൂപ്പര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
കാലമേയസു താന് മൗത്തു വാങ്ങും നാളില്
തര്ത്തര് മുഹിയുദ്ദീന് കാവലിലേകല്ലാ
കേള്വി പെരുത്ത ഖബറകം പോകും നാം
വേര്പ്പെട്ട് മുഹിയുദ്ദീന് കാവലിലേകല്ലാ

സൂര് വിളികേട്ടിട്ടോക്കെപുറപ്പെട്ടാല്
സുല്ത്താന് മുഹിയുദ്ദീന് കാവലില് ഏകല്ലാ
ഏഴു മുഹമ്മിട്ടു അടുപ്പിച്ചുദിക്കുന്നാല്
എങ്കല് മുഹിയുദ്ദീന് കാവലില് ഏകല്ലാ
ചൂടു പെരുത്തിട്ടാരമ്മല് ഞാന് നില്ക്കുനാള്
ദൊക്കര് മുഹിയുദ്ധീന് കാവലില് ഏകല്ലാ
നരകമതേഴും ക്രോധം മികച്ച നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
തൂക്കം പിടിച്ച് കണക്കലല്ലാം നോക്കും നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
അരിപ്പത്തിലിട്ടെ സീറാത്ത് കടക്കും നാള്
അരുമ മുഹിയുദ്ദീന് കാവലില് ഏകള്ളാ
ഹോജാ ഷഫാഅത്തിന് മുഹിയുദ്ദീന് തന് കൂടാ
കൂട്ട് സുബര്ക്കത്തില് ആലം ഉടയോനെ

പള്ളിയിലോതുന്നും നാള് മലക്കുകള് ചൊല്ലുവാന്
പിള്ളാരെ താനും കൊടുത്തിനതെന്നാവര്
ഇതിനു പടച്ചെന്നു തൂങ്ങുമ്പോള് കെട്ടോവര്
എവിടെ ചെന്നാനും പോകുമ്പോള് കെട്ടോവര്
ഏറും അറഫാ നാള് പശുവിനെ പായിച്ചാരെ
ഇതിനു പടച്ചെന്ന് പശുവു പറഞ്ഞോവര്
ഏതും ഇല്ലാത്ത നാള് നിന്നെയും നോക്കിയെന്
ഇപ്പോള് നീ എന്നെ നീ ന്യായെന്നും കേട്ടൊവര്
ഇരവും പകലുമേഴുപതു വട്ടം നീ
എന്നുടെ കാവലില് എന്നെ കേള്പെട്ടോവര്
പലരെയിടയിന്നും നിന്നെ തിരഞ്ഞേ ഞാന്
പാങ്ങോടെ ചൊല്ലും ഇങ്ങനെ കേട്ടൊവര്

എനിക്കു തനിക്കായി നിന്നെ പടച്ചേന് ഞാന്
ഇങ്ങനെ തന്നെയും ശബ്ദത്തെകേട്ടോവര്
കളവുകാരയെല്ലാം എന്നും മാറ്റുന്നാരെ
കള്ളന്റെ കയ്യീലു പൊന്നു കൊടുത്തോവര്
അവരെ തടിയെല്ലാം തലസ്ഥാനത്തായാരെ
അങ്ങനെ എത്തീര സങ്കീടം തീര്ത്തോവര്
കശമേറും രാവില് നടന്നങ്ങു പോകുമ്പോള്
കൈവിരലില് ചൂട്ടാക്കി കാട്ടി നടന്നോവര്
കണ്ണില് കാണാത്തതും കല്പകത്തുള്ളോതും
കണ് കൊണ്ട് കണ്ടെപ്പോല് കണ്ട് പറഞ്ഞോവര്
ഉറങ്ങുന്ന നേരത്തും ഖബറകം തന് നിന്നും
ഉടയേവന്നകലുണോരെ പറഞ്ഞോവര്

ഹോജാ ഷഹാബത്തില് മുഹിയുദ്ദീന് തന് കൂടെ
കൂട്ടൂ സുബര്ക്കത്തില് ആലമുടയോനെ
ഹോജാ ബേദാമ്പരെ മംഗലംകാണുവാന്
മംഗലവേലകള് കാണുവാനേകല്ലാ
നിന്നെയും എന്നുടെ ഉമ്മായും ബാവേയും
അറിവൈ പിടിപ്പിച്ച ഉസ്താദന്മാരെയും
എന്നെയും മറ്റുള്ള മുഅമിനില്ലേരെയും
എങ്കല് നബിന്റെ ഷഫാ അത്തില് കൂട്ടല്ലാ
പിഴയേറെ ചെയ്തു നടന്നോരടിയാന്റെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
എല്ലാ പിഴയും പൊറുക്കുന്നെ നായനെ
ഏറ്റം പൊറുത്തു നീ കിരിപാ ചെയ് യാ അല്ലാ
നല്ല സലാവത്തും നല്ല സലാമയും
എങ്കല് മുഹമ്മദിന് ഏകണം നീയല്ലാ...

******************************************************


ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി എന്ന സിനിമയിൽ നിന്ന് ഒരു ചിത്രം



*************************************************************************

മൃഗശിക്ഷകന്‍, വിജയലക്ഷ്മി.

ഭയമാണങ്ങയെ,
പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-
മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍‌ദ്രമോ
ഹൃദയ? മെങ്കിലുമിതേറ്റുചൊല്ലുന്നേന്‍ -
ഭയമാണങ്ങയെ.

വനത്തിലേയ്ക്കെന്റെ വപുസ്സുപായുവാന്‍
വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-
ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-
ത്തിടം വലം നോക്കാതെടുത്തുചാടണം!
ഇതെത്രകാലമായ്, പഠിച്ചുഞാന്‍ , പക്ഷേ
ഇടയ്ക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.


മുളങ്കാടിന്‍ പിന്നില്‍,ക്കരിമ്പാറയ്ക്കുമേല്‍
ത്തെളിയും മഞ്ഞയും കറുപ്പും രേഖകള്‍
അരുവിയില്‍ത്താഴേ പ്രതിബിംബം, എന്തോ
രപൂര്‍വസുന്ദരഗംഭീരമെന്‍ മുഖം !

തണുത്ത ചന്ദ്രികയുറഞ്ഞ പച്ചില-
പ്പടര്‍പ്പിന്‍ കൂടാരം,പതുക്കെ,യോമലാള്‍
ക്ഷണിക്കുന്നൂ, നേര്‍ത്തമുരള്‍ച്ചകള്‍, സാന്ദ്ര
നിമിഷങ്ങള്‍, താന്തശയനങ്ങള്‍, ഇളം
കുരുന്നുകള്‍ ചാടിക്കളിക്കും മര്‍മ്മരം-
പൊടുന്നനെ ചാട്ടയുയര്‍ന്നുതാഴുന്നു.
ഇടിമിന്നല്‍ കോര്‍ത്തുപിടയും വേദന.
അരുത്, തീക്ഷ്ണമാം മിഴികള്‍, ശാസന
പുളയുന്നു, ദേഹമെരിയുമ്പോള്‍ തോളി-
ലിടിഞ്ഞു താഴുന്നെന്നഭിമാനം, ശബ്ദ-
മുയരാതുള്ളില്‍ ഞാന്‍ മുരളുന്നിങ്ങനെ

ഭയമാണങ്ങയെ..

ശിലാമനുഷ്യന്റെ കഠിനനേത്രത്താ-
ലിഴിയാതെന്നെ, ഞാന്‍ മൃഗമാനെങ്കിലു-
മരുതിനിക്കൂട്ടില്‍ കുടുങ്ങിക്കൂടുവാന്‍
ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി,പ്പല്ലുകോര്‍-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി
തെറിക്കും ചോരയാല്‍ മുഖം നനയ്ക്കുവാന്‍
തരിക്കയാണെന്റെ നഖവും ദംഷ്ട്രവും
നിരന്നിരിക്കുവോര്‍ പലരാണെന്മുന്നി-
ലവരെക്കൊല്ലുവാനുടന്‍ ത്രസിക്കുന്നു

പറയൂ, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്റെ വനചേതസ്സിലാ-
മൃഗപൌരാണികണ്‍ കുടഞ്ഞെണീക്കുന്നു.
അതിപുരാതനന്‍, ഇലച്ചാര്‍ത്തിന്മേലേ
കുതിപ്പോന്‍, സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ കണ്‍കളവന്റെ നോട്ട‌ത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണു ഞാന്‍
അരുതു നോക്കുവാനതിതേജസ്വിയെ-
ച്ചുഴുഞ്ഞുനോക്കിയാലുടയും കണ്ണുകള്‍
അതിന്‍ മുന്‍‌പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ

അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-
മടിമ,ഞാന്‍ തോറ്റൂ, കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍ .





അറ്റൂർ കവിതകളെക്കുറിച്ച് ഒരു വിലയിരുത്തൽ
കാവ്യാകാശത്തിലെ ഒറ്റമേഘം


അന്‍വര്‍ അലി


ആധുനിക മലയാളത്തിലെ ഏറ്റവും കാതലുള്ള കവിയാണ് ആറ്റൂര്‍ രവിവര്‍മ. ജനപ്രിയതയ്ക്കും മാധ്യമ-ഔദ്യോഗിക ശ്രദ്ധകള്‍ക്കും അതീതമായ മലയാളാകാശത്തിലെ ഒറ്റമേഘം. ആറ്റൂര്‍തന്നെ മറ്റൊരു മഹാകവിയെക്കുറിച്ചെഴുതിയപോലെ 'മേഘരൂപന്റെ ഗോത്രത്തില്‍ ബാക്കിയായവന്‍' 'കേമന്മാരോമനിച്ചാലും ചെവി വട്ടംപിടിക്കുന്നവന്‍' (മേഘരൂപന്‍-1966 ) . ആഴത്തില്‍, കവികളുടെമാത്രം കവി.

1930-ല്‍ തൃശ്ശൂര്‍ജില്ലയ്ക്ക് വടക്കുള്ള ആറ്റൂര്‍ ഗ്രാമത്തില്‍ ജനിച്ചു. സമകാലീനരുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെകുറച്ചേ എഴുതിയുള്ളൂ. പക്ഷേ, എഴുതിയവ ഒട്ടുമിക്കതും മലയാളകവിതയിലെ നാഴികക്കല്ലുകളായി. ആദ്യസമാഹാരം പ്രസിദ്ധീകരിക്കുന്നത് മധ്യവയസ്സോടടുത്ത്. ഇന്നോളം 150-ഓളം കവിതകളും മൂന്ന് കാവ്യസമാഹാരങ്ങളുംമാത്രം. എന്നിട്ടും മറ്റേതൊരു സമകാലീനകവിയെക്കാളും മലയാളത്തിന്റെ ആധുനികതയെയും പുതുമൊഴിക്കവിതയെയും പ്രചോദിപ്പിച്ചത് ആറ്റൂര്‍ രവിവര്‍മതന്നെ. ഭാരതീയ ഭാഷകളിലെ ആധുനികതയെക്കുറിച്ചുള്ള ഏതൊരു ദേശീയ-അന്തര്‍ദേശീയ സംവാദത്തിലും 'സംക്രമണ'വും'മേഘരൂപ'നും 'നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാര' നും പോലുള്ള കവിതകള്‍ക്ക് അഗ്രിമസ്ഥാനമാണുള്ളത്. ആധുനികതാപ്രസ്ഥാനത്തിലെ മുന്‍നടപ്പുകാരില്‍ പ്രമുഖനായ കവി. എന്‍. എന്‍. കക്കാട് ഒരിക്കല്‍ പറഞ്ഞു-''എന്റെ തലമുറയില്‍പ്പെട്ട എത്ര കവികളുടെ കവിതകള്‍ നിലനില്‍ക്കും എന്ന് എനിക്കിപ്പോള്‍ അറിഞ്ഞുകൂടാ. സുഗതകുമാരിയുടെ കുറച്ചുകവിതകള്‍ നിലനില്‍ക്കും, തീര്‍ച്ച. അതുപോലെ ആറ്റൂര്‍ രവിവര്‍മയുടെ ഏതാനും കവിതകളും നിലനില്‍ക്കും. ഞാനടക്കമുള്ള മറ്റുകവികളുടെ രചനകളെക്കുറിച്ച് ഇങ്ങനെ ഉറപ്പിച്ചുപറയാന്‍ നിശ്ചയംപോരാ''.

ചാത്തന്മാരും യക്ഷികളും കുടിപാര്‍ക്കുന്ന പഴമണ്ണിന്റെ അടരുകളിലേക്ക് കമ്യൂണിസവും സോഷ്യലിസവും പോലുള്ള ചിന്തകള്‍ വേരാഴ്ത്തിത്തുടങ്ങിയ തെക്കന്‍ മലബാറിലെ നാട്ടുവഴികളിലാണ് രവിവര്‍മ തന്റെ കുട്ടിക്കാലം പിന്നിട്ടത്. ആ നാട്ടുവഴികളില്‍ ഇരുട്ടിനും പുതുവെട്ടത്തിനുമൊപ്പം ജന്മിത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും പെരുവള്ളക്കെട്ടുകളുമുണ്ടായിരുന്നു. മുതിര്‍ന്ന കുട്ടിയായിരിക്കുമ്പോള്‍തന്നെ കമ്യൂണിസ്റ്റ് ആശയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും കലാലയ ജീവിതകാലത്ത് തികച്ചും രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. പക്ഷേ, വിദ്യാഭ്യാസകാലം കഴിഞ്ഞ് മദിരാശിയിലെത്തിയപ്പോള്‍ കാത്തിരുന്നത് പുതിയൊരു ലോകം. കിട്ടിയത് 'പുതിയൊരു ദര്‍ശനം'. ആര്‍. രാമചന്ദ്രന്‍, എം. ഗോവിന്ദന്‍, എം. ഗംഗാധരന്‍, തുടങ്ങിയ ധിഷണാശാലികളുമായുള്ള സഹവര്‍ത്തിത്വവും സംവാദങ്ങളും ആറ്റൂര്‍ രവിവര്‍മയിലെ കവിയെയും ധൈഷണികനെയും ഉച്ചലിപ്പിക്കുക മാത്രമല്ലചെയ്തത്. മലയാളകാവ്യാധുനികതയിലെ ആധികാരികവും ആത്മവിമര്‍ശകവുമായ പുതിയൊരു ആറ്റൂര്‍വഴി തെളിയിച്ചെടുക്കുകകൂടിയായിരുന്നു.

മലയാളത്തിലെ ഏത് സാഹിത്യഗണത്തിലും ആറ്റൂരിനോളം ആത്മവിമര്‍ശകമായ പ്രതിഭ വിരളം. കവിത വെറും പാട്ടോ പടപ്പാട്ടോ ആയി പരന്നിടങ്ങളില്‍നിന്നകന്ന്, ആധുനികത ചെമ്പട്ടുടുത്ത് കോമരംതുള്ളിയേടങ്ങളില്‍നിന്നകന്ന് 1960-കളിലും '70-കളിലും '80-കളിലും ആറ്റൂര്‍ കുറച്ചും കുറുക്കിയും എഴുതി. 'പഴയവനും പുതിയവനുമാകണമെനിക്ക്' എന്ന് സ്വപ്നത്തില്‍പോലും കര്‍ക്കശബുദ്ധി പുലര്‍ത്തി. ആറ്റൂര്‍പഠിതാക്കളില്‍ പ്രമുഖനായ കെ.സി. നാരായണന്‍ നിരീക്ഷിച്ചതുപോലെ ക്ലാസിക്കല്‍ രുചിയുടെയും ആധുനികതയുടെയും സംഗമം ആയിരിക്കെത്തന്നെ മറ്റ് ആധുനികകാല മലയാളകവികളിലൊന്നും കാണാനാവാത്തവിധം അത്രമേല്‍ സ്വാഭാവികമായി അരണ്ട നാട്ടുവഴികളും പുതിയ പട്ടണപ്പാതകളും വന്നുചേരുന്നുണ്ട് ആറ്റൂരില്‍.

ഡോ. കെ. അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തില്‍ ആധുനികകവിതയിലെ അവാന്‍ഗാര്‍ദുകള്‍ക്കായി ആരംഭിച്ച കേരളകവിതാഗ്രന്ഥവരി എന്ന പുസ്തകപരമ്പരയിലാണ് ആറ്റൂര്‍ രവിവര്‍മയുടെ ആദ്യ കവിതാസമാഹാരം പുറത്തുവന്നത്-കവിത (1968). ആധുനികതതന്നെയും മുഖ്യധാരാവിഷ്‌കാരങ്ങളില്‍നിന്ന് വളരെ അകലെയായിരുന്ന ആ കാലയളവില്‍ ആധുനികതയുടെ പ്രകടമായ ഉച്ചസ്ഥായികളില്ലാത്ത ആറ്റൂര്‍ക്കവിതയ്ക്ക് വലിയ പ്രചാരമൊന്നും സ്വാഭാവികമായും ലഭിച്ചില്ല. ഇരുട്ടത്ത് തന്നെത്തന്നെ തപ്പിനടക്കുംപോലെയുള്ള അതിന്റെ സ്വത്വാന്വേഷണശീലവും മുരള്‍ച്ചയും പരുപരുപ്പുമുള്ള നാടത്തവുമൊന്നും അതിനനുവദിച്ചില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ ആധുനികതയെയും അതിന്റെ തുടര്‍പ്രവണതകളെയുമെല്ലാം നിര്‍ണായകമായി സ്വാധീനിച്ചപ്പോഴും ജനപ്രിയമായ പൊതുരീതികളില്‍നിന്ന് ആറ്റൂര്‍ക്കവിത കര്‍ക്കശമായ അതിന്റെ അകലം കാത്തുസൂക്ഷിച്ചു. 1994-ലാണ് രണ്ടാമത്തെയും അതുവരെയുള്ള മുഴുവന്‍ രചനകളുടെയും സമാഹൃതരൂപമായ 'ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍' (1957-1994), പ്രസിദ്ധീകൃതമായത്. തുടര്‍ന്ന് 2003-ല്‍ ആറ്റൂര്‍ രവിവര്‍മയുടെ കവിത (1995-2003)കളും 2012-ല്‍ 'ആറ്റൂര്‍ കവിതകള്‍' എന്ന സമ്പൂര്‍ണ സമാഹാരവും പുറത്തുവന്നു.

ഏറെക്കാലം മലയാളം അധ്യാപകനായി കേരളത്തിലെ വിവിധകോളേജുകളില്‍ ജോലിനോക്കിയിരുന്നു രവിവര്‍മ. മദിരാശിയും ഗോവിന്ദനും അദ്ദേഹത്തെ തമിഴ്ഭാഷയുടെയും സാഹിത്യപാരമ്പര്യത്തിന്റെയും ആഴങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും അധ്യാപന ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷമാണ് ആറ്റൂരിലെ ദ്രാവിഡ സാംസ്‌കാരികാന്വേഷകനും മൊഴിമാറ്റക്കാരനും സജീവമാകുന്നത്. സുന്ദരം രാമസ്വാമിയുടെ വിശ്രുത നോവലുകളായ ജെ.ജെ. ചില കുറിപ്പുകള്‍, പുളിമരത്തിന്റെ കഥ എന്നിവ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. മൊഴിമാറ്റം ആറ്റൂരിന് കവിതയെഴുത്തുപോലെത്തന്നെ സൂക്ഷ്മവും അഗാധവുമായ ഒരു പ്രക്രിയയാണ്. ''ഒരു ഭാഷയുടെ മൊഴിമാറ്റം എന്നതല്ല എന്റെ ശ്രമം, ഒരു സംസ്‌കാരത്തിന്റെ വിവര്‍ത്തനമാണ്'' എന്ന് ആറ്റൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശാലമായ ദ്രാവിഡചരിത്രത്തിലും കലയിലും സംഗീതത്തിലും അദ്ദേഹം മുഴുകിയതിലൂടെ മലയാളഭാഷയ്ക്ക് കരഗതമായത് സാംസ്‌കാരികമായ വലിയ വീണ്ടെടുപ്പുകളും പുതിയ ഈടുവെപ്പുകളും. മധ്യകാല തമിഴ്കാവ്യമായ ഭക്തികാവ്യം അദ്ദേഹം മലയാളത്തിലാക്കി. കവി മാധവന്‍ അയ്യപ്പത്തുമായി ചേര്‍ന്ന് തമിഴ്ക്ലാസിക്കായ 'കമ്പരാമായണം' മൊഴിമാറ്റിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ നൂറുകൊല്ലത്തെ തമിഴ്കവിതകളുടെ പ്രാതിനിധ്യമുള്ള പുതുനാനൂറ് എന്ന പുതുകവിതാസമാഹാരവും നാളെ മറ്റൊരു നാള്‍മാത്രം (നാഗരാജന്‍), രണ്ടാം യാമങ്ങളുടെ കഥ (സെല്‍മ) എന്നീ പുതുനോവലുകളുമാണ് അദ്ദേഹം തമിഴില്‍നിന്ന് മലയാളത്തിനുനല്‍കിയ മറ്റ് വിലപ്പെട്ട കൃതികള്‍.

സ്വന്തംകവിതയില്‍ മൂലദ്രാവിഡത്തിന്റെ പൊതുസമ്പത്തായ പദങ്ങളും രൂപങ്ങളും ചൊല്ലുകളും സസൂക്ഷ്മം പുനരാവിഷ്‌കരിക്കുകയും തമിഴ്പഠിച്ച് ആ ഭാഷയിലെ പ്രാചീനവും നവീനവുമായ കൃതികള്‍ പദ്യവും ഗദ്യവും പുതുമൊഴിയും പരിഭാഷപ്പെടുത്തുകയും ചെയ്യുകവഴി മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഏറ്റെടുക്കാത്ത സാംസ്‌കാരികദൗത്യം ഏറ്റെടുത്ത കാവ്യകാരന്‍ എന്നനിലയ്ക്കുകൂടിയാകും ഭാവിചരിത്രം ആറ്റൂര്‍ രവിവര്‍മയെ അടയാളപ്പെടുത്തുക.

കാലികമായ മാറ്റങ്ങളോട് വിമര്‍ശനാത്മകവും വിധ്വംസകവുമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ആറ്റൂര്‍ 1990-കളുടെ ഒടുവില്‍ ആധുനികാനന്തര മലയാളമൊഴി കണ്ടെടുക്കുന്ന ഒരു കാവ്യസമാഹാരം എഡിറ്റ്‌ചെയ്തു- പുതുമൊഴി വഴികള്‍. ഇന്ന് ചലനാത്മകമായിക്കഴിഞ്ഞ ആധുനികോത്തര പ്രവണതകളിലേക്ക് തുറന്ന ആദ്യവാതിലായി ആ സമാഹാരത്തെ കണക്കാക്കാം. ഒരു പക്ഷേ, കൂടുതല്‍ സജീവമായി കേരളത്തിന്റെപൊതുമണ്ഡലത്തില്‍ ഇടപെട്ടിരുന്ന സമകാലികരായ മറ്റ് കവികള്‍ക്കോ പൊതുമണ്ഡലത്തെ മുഖരിതമാക്കുന്ന കാവ്യപ്രമേയങ്ങളില്‍ കുടുങ്ങിക്കിടന്ന വിവിധതരം ജനകീയതാവാദികള്‍ക്കോ തിരിച്ചറിയാനാവാത്ത സൂക്ഷ്മപരിണാമങ്ങള്‍ പുതുമൊഴിയെ നിശ്ശബ്ദം പിന്തുടര്‍ന്ന് കണ്ടെത്തിയ ആദ്യ കാവ്യസഹൃദയനും ആറ്റൂര്‍ രവിവര്‍മയായിരിക്കണം.

കവിയോളംതന്നെ സഞ്ചാരിയും സംഗീതഹൃദയനുമാണ് ആറ്റൂര്‍ രവിവര്‍മ. ഹിമാലയത്തിന്റെ വടക്കും കിഴക്കുമുള്ള ചെരുവുകളിലേക്കും തഞ്ചാവൂരിലെയും ജയ്പുരിലെയും മദിരാശിയിലെയും പുകഴ്‌പെറ്റ സംഗീതോത്സവവേദികളിലേക്കും പ്രാചീന-മധ്യകാല ചിത്ര-ശില്പങ്ങള്‍ നിറഞ്ഞ ഏതൊരു ഇന്ത്യന്‍ നാഗരികശേഷിപ്പുകളിലേക്കും പതിറ്റാണ്ടുകളായി അദ്ദേഹം യാത്രചെയ്തുകൊണ്ടിരിക്കുന്നു. തന്റെ പാര്‍പ്പിടമായ തൃശ്ശൂരിലെയും പരിസരത്തെയും സമൃദ്ധമായ മേളത്തിലും പൂരത്തിലും ചെവി വട്ടംപിടിച്ച് ആണ്ടാണ്ട് അലഞ്ഞുകൊണ്ടിരിക്കുന്നു. ഊരുചുറ്റലിന്റെ ഈ സംസ്‌കൃതിയില്‍ നിന്നാവണം 1990-കള്‍ക്കുശേഷമുള്ള ആറ്റൂര്‍ക്കവിതകള്‍ക്ക് സവിശേഷമായൊരു ആത്മീയ ചൈതന്യവും ചലനാത്മകതയും കൈവരുന്നുണ്ട്. ഗ്രന്ഥാര്‍ജിതമായ അറിവിനപ്പുറം അലച്ചിലിന്റെ ഈ ആധുനികതയില്‍നിന്നുകൂടിയാണ് 'നാട്ടില്‍ പാര്‍ക്കാത്ത ഇന്ത്യക്കാരന്‍'(1994) പോലെ മഹത്തായൊരു ആഖ്യാനകവിത ആറ്റൂരില്‍നിന്ന് പിറന്നുവീണത്.

സമശീര്‍ഷരായ സമകാലീനര്‍ പലരും ആധുനികതയുടെ ആശയപ്രചാരണത്തിലോ ജനകീയവത്കരണത്തിലോ സംഘടിതമായും വൈയക്തികമായും മുഴുകിയ പതിറ്റാണ്ടുകളിലുടനീളം കാവ്യഭാഷയുടെ തന്ത്രികള്‍ തന്മൊഴിയില്‍ മുറുക്കിയെടുത്ത് വേറിട്ട മലയാളശ്രുതിയില്‍ ആറ്റൂര്‍ എഴുതി. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു, വലിപ്പങ്ങളെയും ചെറുപ്പങ്ങളെയും അകലങ്ങളെയും അടുപ്പങ്ങളെയും കണിശമായി അളന്നുകൊണ്ട്.

തുഞ്ചത്തെഴുത്തച്ഛനും ഞാനുമായ്
മൂന്നാലുനൂറ്റാണ്ടുദൂരം
ഇന്നലത്തേതും പരിചയ-
മില്ലാത്തതായി മാറുമ്പോള്‍
എനിക്കിതു ചെല്ലുവാന്‍
വയ്യാത്ത ഭൂതം
വിദൂര,മന്യാകാശം

(അകലം-1987)
(കടപ്പാട്: mathrubhumi)

No comments:

Post a Comment