ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

മലയാളത്തിന്‍റെ അധിക വായനയ്‌ക്ക് ..

മലയാളം ക്ലാസ്സുകളില്‍, ചര്‍ച്ചകള്‍, പ്രസംഗം, ഉപന്യാസം, എന്നിവയ്ക്ക് സഹാകമാകുന്ന ചില വിവരങ്ങള്‍..


...എന്‍ഡോസല്ഫാന്റെ ഒരു ഇര 

ഒരു പെണ്കുട്ടിയുടെ ഡയറിയിലെ ഒരു പേജ്
ഇങ്ങനെ:
"ഇന്ന് വളരെ നേരത്തെ ആണ് അമ്മ
ജോലിയ്ക്ക് പോയത്. തിരിച്ചെത്തിയത്
‌ വളരെ വൈകിയും. എനിക്കിന്ന് കോളേജില്
വളരെ അലസമായ ഒരു ദിനമായിരുന്നു. അച്ഛന്
പതിവ് പോലെ എത്തിയത് ഓഫീസ് ടെന്ഷനില്
തന്നെ. രാത്രി ഞങ്ങള്ക്ക് അമ്മ
ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചു.
അത്താഴത്തിനു ഇരുന്ന്,
ചപ്പാത്തി എടുക്കുന്നതിന് ഇടയ്ക്കാണ്
പലതും കരിഞ്ഞു പോയി എന്ന് ഞാന് കണ്ടത്.
അതുകൊണ്ട് സാധാരണ മൂന്നു
ചപ്പാത്തി കഴിക്കുന്ന ഞാന്
രണ്ടെണ്ണം എടുക്കുകയും അതില് അര
ഭാഗം ബാക്കി വയ്ക്കുകയും ചെയ്തു. അച്ഛന്
പക്ഷെ ഒരിക്കലും ഇതൊന്നും ഒരു പ്രശ്നമല്ല.
കരിഞ്ഞ ചപ്പാത്തിയും അല്പം ഉപ്പു കൂടിയ
കറിയും അച്ഛന്
ഏറ്റവും സ്വാദിഷ്ടം ആയിട്ടാണ് കഴിച്ചത്.
അച്ഛന് അപ്പോള് എന്നോട് അന്ന്
കോളേജിലെ വിശേഷങ്ങള്
ചോദിക്കുകയും വരുന്ന വഴിയില് കണ്ട
നാട്ടുകാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്തു.
സന്തോഷമായി കഴിച്ച്, കൈ കഴുകി അച്ഛന്
ബെഡ് റൂമിലേക്ക് പോയി. ഞാന് പുറകെ ചെന്നു.
കരിഞ്ഞ ചപ്പാത്തി എങ്ങനെ കഴിക്കുന്നുവെന്
നു ചോദിച്ചു. അച്ഛന് പറഞ്ഞത് ഇതാണ്:
"ചപ്പാത്തി കരിഞ്ഞതും കറിയ്ക്ക് ഉപ്പു
കൂടിയതും അമ്മ ശ്രദ്ധിച്ചിട്ട്‌ പോലുമില്ല
എന്ന് മോള് കണ്ടിരുന്നോ? അത്രയ്ക്ക്
ക്ഷീണിതയായിരുന്നു അമ്മ.
ക്ഷീണവും വിശപ്പും ഒക്കെ കൂടുമ്പോള്
ആര്ക്കും ആഹാരത്തെക്കാള് പ്രധാനമാവില്ല
അതിന്റെ സ്വാദ്. ഒരു ടൈംപാസ്
പോലെ ആഹാരം കഴിക്കുന്നവര്ക്കാണ് സ്വാദ്
കുറഞ്ഞാല് പ്രശ്നം. ഒരു ദിവസം ഓടിനടന്ന്
ഓഫീസില് ജോലി ചെയ്തു തളര്ന്നിട്ടാണ് അമ്മ
നമുക്ക് ആഹാരം ഉണ്ടാക്കി തന്നത്.
അമ്മയുടെ ആ സ്നേഹത്തെയാണ് ഞാന്
ഏറ്റവും സ്വാദിഷ്ടമായി കഴിച്ചതും. ആ
അമ്മയെ എന്തിനാണ് വാക്കുകള് കൊണ്ട്
വേദനിപ്പിക്കുന്നത്? എന്ത് വന്നാലും,
കരിഞ്ഞ
ചപ്പാത്തി ആരെയും വേദനിപ്പിക്കില്
ലല്ലോ!"
ഇത് കേട്ടുകൊണ്ടാണ് അമ്മ ബെഡ്റൂമിലേക്ക്
വന്നത്. കേട്ടപ്പോള് അമ്മയുടെ കണ്ണ്
നിറഞ്ഞു. അത് കണ്ട് അച്ഛന് എഴുന്നേറ്റു
ചെന്ന് അമ്മയുടെ തോളില്
തട്ടി "സാരമില്ലെടോ... താന് റസ്റ്റ് എടുക്ക്!"
എന്ന് പറഞ്ഞു. എന്നിട്ട് തിരിഞ്ഞ്,
"വെറുതെ അമ്മയെ കരയിക്കാതെ പോവുന്നുണ്ടോ!"
എന്ന് എന്നോട് തമാശയായി പറഞ്ഞു.
ഇന്ന് വരെ ഞാന് കണ്ടിട്ടുള്ളതില
് ഏറ്റവും മനോഹരമായ കാഴ്ച
അതായിരുന്നു..."
വായിക്കുന്ന ഓരോരുത്തരുടെയും ഓര്മ്മകള്
പിറകിലേക്ക് മറിയുന്നുണ്ടാവും എന്ന് ഞാന്
ഊഹിക്കുന്നു. നല്ലത്. ചില പശ്ചാത്താപങ്ങള്‍,
ചില തിരിച്ചറിവുകള് മുന്നോട്ടുള്ള
ജീവിതത്തില് നല്ലതേ വരുത്തൂ