കെ.ആർ.മീരയുടെ ഫെയ്സ് ബുക്ക് പേജിൽ നിന്ന്..
കെ.ആര്. മീര / ഡോ. എന്‍. രേണുകവര്ത്തമാനകാല സംഭവങ്ങളും ചരിത്രവും എല്ലാം ഉള്‍പ്പെടുത്തി ധാരാളം ചെറുകഥകള്‍ ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ പൊതുമണ്ഡലങ്ങളിലേക്കാണ് ചെറുകഥകളുടെ ദൃഷ്ടി പതിയുന്നത്. ആധുനിക കഥകളിലെ വര്‍ദ്ധിച്ചുവന്ന സാമൂഹികത പഴയ സാമൂഹിക പ്രതിജ്ഞാബന്ധതയുടെ രൂപത്തിലല്ല പ്രകടമാകുന്നത്. സൂക്ഷ്മമായ രാഷ്ട്രീയ വിവേകം, സംസ്കാരവിമര്ശനത്വര, പ്രാദേശിക സ്വത്വത്തെ സാക്ഷാത്കരിക്കാനുള്ള വ്യഗ്രത, സ്ത്രീപക്ഷാഭിമുഖ്യം, പാരിസ്ഥിതികാവബോധം, നൈതികജാഗ്രത എന്നിങ്ങനെ ബഹുമുഖമായി അത് വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ മിക്ക കഥകളും നാം ജീവിച്ചുപോരുന്ന സവിശേഷമായ അവസ്ഥയോടുള്ള പ്രതികരണങ്ങളാണ്.
സ്ത്രീയുടെ അവസ്ഥയും പ്രശ്നങ്ങളും ഏറ്റവും നന്നായി മനസ്സിലാക്കുന്ന കഥാകാരികളാണ് മലയാളത്തിനുള്ളത്. സ്ത്രീരചനകളിലെ പെണ്മയുടെ അന്വേഷണവും കലാപവും സവിശേഷമായ ഒരു സംവേദനത്തിന് തുടക്കം കുറിച്ചു. അവിടെ പെണ്ണിന്റെ അസ്തിത്വ പ്രശ്നങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടായി.
"മലയാള
കഥയ്ക്കു ആധുനികതകള്‍ കണ്ടെത്തികൊണ്ടിരിക്കുന്ന വിരലിലെണ്ണാവുന്ന
എഴുത്തുകാരിലൊരാളാണ് മീര. തന്റെ കഥകളോരോന്നിലും മീര തന്റെ ഭാഷയെയും
അവബോധത്തെയും സമീപനത്തെയും പുനര്‍ജനിപ്പിക്കുന്നു."
പടിയിറങ്ങിപ്പോയ പാര്‍വ്വതി, പാറ, എന്നീ കഥകളിലൂടെ
സ്ത്രീയുടെ സഹനവും ചെറുത്തുനില്പും സര്‍ഗാത്മകമായി
ആവിഷ്കരിച്ച ഗ്രേസി, സ്ത്രീമനസ്സിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി ആലേഖനം ചെയ്യുന്ന അഷിത, മാനസി, ചന്ദ്രമതി, നളിനി ബേക്കല്‍, ബി. എം. സുഹറ, എം. ടി രത്നമ്മ, അന്തരിച്ച ഗീത ഹിരണ്യന്
എന്നിങ്ങനെ ഒരുപാടുപേര് മലയാളകഥയുടെ പെണ്‍വഴികളില്‍
ഉണ്ട്. സിതാര. എസ്, ഇന്ദുമേനോന്, കെ. ആര്. മീര, പ്രിയ. എ. എസ്,
രേഖ. കെ ഇങ്ങനെ കഥാരംഗത്തു പേരെടുത്ത ഏറ്റവും പുതിയ തലമുറയും
ധീരമായ പ്രമേയങ്ങളും നടപ്പുകാലത്തിന്റെ ആകുലതകളുടെ
സമര്‍ത്ഥമായ പരിചരണവുംകൊണ്ട് ആസ്വാദകശ്രദ്ധയും
നിരൂപകപ്രശംസയും നേടുന്നു. സഹീറാ തങ്ങള്‍, ഷഹീറ നസീര്‍, റീജ സന്തോഷ് ഖാന്, ഷക്കീല വഹാബ്, ഷീല രാമചന്ദ്രന് എന്നീ പ്രവാസി എഴുത്തുകാരികള്‍ കേരളത്തിനുപുറത്തും മലയാളത്തിന്റെ പെണ്‍ശബ്ദം കേള്‍പ്പിക്കുന്നവരാണ്.
പുതിയ തലമുറയിലെ ശ്രദ്ധേയയായ കഥാകാരിയാണ് കെ. ആര് മീര. കെ. ആര് മീര കഥയില്‍നിന്നും കഥയിലേക്ക് തന്നെത്തന്നെ പൊളിച്ചടുക്കുന്ന എഴുത്തുകാരിയായാണ് എനിക്ക് അനുഭവപ്പെടുന്നത് -സക്കറിയമലയാള കഥയ്ക്കു ആധുനികതകള്‍ കണ്ടെത്തികൊണ്ടിരിക്കുന്ന വിരലിലെണ്ണാവുന്ന എഴുത്തുകാരിലൊരാളാണ് മീര. തന്റെ കഥകളോരോന്നിലും മീര തന്റെ ഭാഷയെയും അവബോധത്തെയും സമീപനത്തെയും പുനര്‍ജനിപ്പിക്കുന്നു. പുതിയ തലമുറയുടെ പ്രതിനിധിയായ മീര അറിഞ്ഞോ അറിയാതെയോ എഴുത്തിന്റെ ഈ അപകടമേഖലയില്‍ നിന്നു വിമോചിതയാണ് എന്ന് മീരയുടെ കഥകള്‍ പറയുന്നു. മീരയുടെ കഥകളോരോന്നും ഭാഷാപരമായും ശില്പപരമായും സ്വന്തവും വ്യത്യസ്തവുമായ ലോകത്തിലാണ് നിലകൊള്ളുന്നത്. മീരയുടെ കഥാപാത്രങ്ങളും പ്രമേയവും സ്ഥിതിചെയ്യുന്നതു പരസ്പരം പ്രതിഫലിപ്പിക്കുന്ന ആഖ്യാനങ്ങളുടെ കണ്ണാടിമാളികയിലല്ല, മറിച്ച് സ്വതന്ത്രഭ്രമണപഥങ്ങളില് തിരിയുന്ന വ്യത്യസ്ത ഭാവനാഗ്രഹങ്ങളിലാണ്. എഴുത്തുകാരിയും തൂലികയും ഒന്നുതന്നെയാണെങ്കിലും കയ്യൊപ്പുകള്‍ മാറിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരിയുടെ മൗലികതയുടെ മുഖമുദ്രകളിലൊന്നാണ് ഈ ആള്‍മാറാട്ടം.
എന്നാല്‍ അവരുടെ ഈ കഥകളെയെല്ലാം സ്പര്‍ശിക്കുന്ന സമീപന പ്രത്യേകതകളുണ്ട്. അതായത് അവ ഭാഷയോടും ജീവിതത്തോടും എഴുത്തിനോടുമുള്ള എഴുത്തുകാരിയുടെ അടിസ്ഥാന നിലപാടുകളില്‍ നിന്നുമാണ് ജനിക്കുന്നത്. അതില്‍ പ്രധാനമായി വരുന്നത് നര്‍മ്മബോധവും ഐറണിയുമാണ്. ജീവിതത്തെ യാഥാസ്ഥിതികമായ പേശുവലിവുകളില്ലാതെ തികച്ചും അപ്രതീക്ഷിതങ്ങളായ കോണുകളില്‍ നിന്നു വായിക്കാനുള്ള സന്നദ്ധതയാണ് എല്ലാം നര്‍മ്മത്തിലൂടെയും പ്രകാശിക്കുന്നത്. അതോടൊപ്പം തന്നെ നര്‍മ്മത്തിനു പിന്നില്‍ സമകാലീനവും ചരിത്രപരവുമായ ബുദ്ധികൂര്‍മ്മതയും പ്രവര്‍ത്തിക്കുന്നുണ്ട്.
"മീരയുടെ കഥകളില്‍ പാരമ്പര്യം പ്രതിദ്ധ്വനിയായല്ല മറിച്ച് എതിര്‍ധ്വനിയായാണ് പ്രത്യക്ഷപ്പെടുന്നത്."
മലയാളത്തിലെ എഴുത്തുകാരില്‍ പൊതുവേ നര്‍മ്മം വിരളമാണ്. ഐറണി, ചരിത്രത്തോടും സമകാലീനതയോടും പരമ്പതാഗത വിധിന്യായങ്ങളോടുമുള്ള വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. പതിഞ്ഞ ധ്വനികളിലൂടെ അതിനു സങ്കീര്‍ണ്ണമായ ദുരന്തങ്ങളെവരെ അടയാളപ്പെടുത്താന്‍ കഴിയും. മീരയുടെ എഴുത്ത് നര്‍മ്മത്തെയും ഐറണിയെയും ഒരുപോലെ ചാതുര്യത്തോടെ ഉള്‍കൊള്ളുന്നുണ്ട്. മീരയുടെ കഥകളിലെ പ്രതിരോധത്തിന്റെ ഘടകങ്ങളാണിവ.
അലിഖിതമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന പുരുഷമേധാവിത്വ ധര്‍മ്മശാസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ പരക്കെ യാഥാസ്ഥിതികത്വവും പാരമ്പര്യവാദവും അടിയുറപ്പിച്ചു നില്ക്കുന്ന കേരളത്തില്‍ ജീവിക്കുകയും പ്രവര്ത്തിയെടുക്കുകയും ചെയ്യുന്ന ബോധവതിയായ ഒരു യുവതിക്കു പ്രതിരോധം നിരന്തരസഖാവാണ്. മീരയുടെ കഥകളിലെ സമര്‍ത്ഥവും സൂക്ഷ്മവുമായ പ്രതിരോധം സ്ത്രീയുടെ പരാതിപ്പെടലുകളല്ല. മറിച്ച് അത് സ്ത്രീയുടെ അവസ്ഥയുടെ പ്രതിഭാപൂര്‍ണ്ണമായ അപനിര്‍മ്മാണമാണ്. മീരയുടെ കഥകള്‍ സ്ത്രീവാദത്തിന്റെ നിശ്ചിതമായ ആയുധമോ ഉപകരണമോ ആയി പരിണമിച്ചിരുന്നെങ്കില്‍, ആ പരിമിതികളില്‍ അവ തീര്‍ച്ചയായും കുടുങ്ങിപ്പോകുമായിരുന്നു. മറിച്ച് അവ ആ അവബോധത്തെ തങ്ങളുടെ സൗന്ദര്യശാസ്ത്രത്തിന്റെയും കലാപത്തിന്റെയും ഭാഗമാക്കിക്കൊണ്ട് ഉയരുകയാണ് ചെയ്യുന്നത്.
മീരയുടെ കഥാലോകത്തെ സ്ത്രീയുടേത് എന്ന മുന്‍വിധിയോടെ നോക്കികാണാനുള്ള പ്രവണത ഉണ്ടായേക്കാവുന്നതാണ്. അത് ഓരോ എഴുത്തുകാരിയും നേരിടുന്ന ഭീഷണി അഥവാ ഒരു വെല്ലുവിളിയാണ്. മീരയുടെ കഥകള്‍ സ്ത്രീപുരുഷ ദ്വന്ദങ്ങള്‍ക്കപ്പുറത്ത്, മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തിന്റെ മേഖലയില്‍ സ്ഥിതിചെയ്യുന്നവയാണ്. ബഷീറിന്റെയോ ആനന്ദിന്റെയോ കഥകളെ നാം പുരുഷന്റേത് എന്നു വിളിക്കാറില്ല. കാരണം മലയാളികളുടെ പുരുഷമേധാവിത്വലോകത്തില് പുരുഷനു ചൂണ്ടുപലകകളുടെ ആവശ്യമില്ല, മറിച്ച് അതിന്റെ ആവശ്യം സ്ത്രീകള്‍ക്ക് മാത്രമേയുള്ളു. എന്നാല്‍ മീരയ്ക്കു ചൂണ്ടുപലകകള്ക്കപ്പുറത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
മീരയുടെ എഴുത്ത്, സ്ത്രീയ്ക്ക് പ്രത്യേകമായി സ്വീകരിക്കേണ്ടി വരുന്ന പ്രതിരോധങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. എങ്കിലും ആത്യന്തികമായി അതു പ്രകടിപ്പിക്കുന്നത് എല്ലാ നല്ല എഴുത്തും നിര്‍മ്മിക്കുന്ന പ്രതിരോധങ്ങള്‍ തന്നെയാണ്- പാരമ്പര്യത്തോടും, ഭാഷാപരവും മാനുഷികബന്ധപരവുമായ ക്ലീഷേകളോടും, യാഥാസ്ഥിതികത്വത്തോടുമെല്ലാമുള്ള കലാപങ്ങള്‍ അട്ടിമറിയായിത്തീരുകയാണ്. എന്നാല്‍ അത് വിപ്ലവാഹ്വാനങ്ങളിലൂടെയോ താത്വികപ്രചാരണങ്ങളിലൂടെയോ ആവണമെന്നില്ല. ഭാഷയിലും ഭാവുകത്വത്തിലും ബന്ധനിര്വ്വചനങ്ങളിലും ആഖ്യാനശീലങ്ങളിലും വരുത്തുന്ന, സൂക്ഷ്മവും, പലപ്പോഴും അടിയൊഴുക്കിന്റെ മാത്രം തലത്തിലുള്ളതുമായ, അട്ടിമറിയിലൂടെയാണ് എഴുത്തുകാരന് കലയിലൂടെയും സമൂഹത്തിന്റെയും നിശ്ചലാവസ്ഥയെ അതിജീവിക്കുന്നത്. മീര സമര്‍ത്ഥമായും സുന്ദരമായും പരമ്പതാഗത പെണ്ണെഴുത്തിനെയും ആണെഴുത്തിനെയും അട്ടിമറിക്കുന്നു.
"ഇന്നത്തെ
പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു
കൊണ്ടുപോയി ആവിഷ്കരിക്കുവാന്‍ മീരയ്ക്കു കഴിയുന്നുണ്ട്. യൗവനകാലം തന്നെ
ഇരുത്തം വന്ന ഒരു എഴുത്തുകാരിയാണ് മീര. അതുകൊണ്ടാണ് ഭാഷയില്‍ യൗവനം
സൂക്ഷിക്കുമ്പോഴും മീരയുടെ കഥാപാത്രങ്ങള്‍ സ്വന്തം യൗവനത്തില്‍ നിന്നു
കുതറിമാറുവാന്‍ ശ്രമിക്കുന്നത്."
പാരമ്പര്യത്തെ തലയിലേറ്റി
പൂജിക്കാതെ വളമായി കാല്ച്ചുവട്ടില്
ചവിട്ടിക്കുഴയ്ക്കാനുള്ള ശേഷി ഇതിന്റെ ഭാഗമാണ്. അപ്പോള്‍
മാത്രമാണ് പാരമ്പര്യം ഊര്‍ജ്ജമായി മാറുന്നത്. മീരയുടെ
കഥകളില്‍ പാരമ്പര്യം പ്രതിദ്ധ്വനിയായല്ല മറിച്ച്
എതിര്‍ധ്വനിയായാണ് പ്രത്യക്ഷപ്പെടുന്നത്. മുഖ്യധാര പുരുഷ
എഴുത്തുകാരില്‍ അധികം പേരെയും പേടിച്ചു വിറപ്പിക്കുന്ന ഒരു
മേഖലയാണ് ലൈംഗീകത. ആ അടിസ്ഥാന ജീവിതാവാസ്തവത്തിനു
മുന്നില്‍ അവരുടെ പേനകളിലെ മഷി വറ്റുന്നു. എന്നാല്‍ മീര തന്റെ
കഥകളില്‍ ലൈംഗികതയെ ആര്‍ജ്ജവത്തോടെയും പരിഭ്രമമെന്ന്യയും
ഫലിതപാടവത്തോടെയും അഭിമുഖീകരിക്കുന്നു.
മുഖ്യധാരപുരുഷസാഹിത്യ പാരമ്പര്യം ശൃംഗാരത്തെയും
ക്ലീഷേ-ഭരിതപ്രേമത്തെയും ആണ് ലൈംഗികതയ്ക്ക് പകരമായി
വെച്ചത്. എന്നാല്‍ ആ പാരമ്പര്യത്തെ സുന്ദരമായി തലകുത്തി
നിര്‍ത്താന്‍ മീരയ്ക്ക് കഴിയുന്നുണ്ട്. ലളിതവും നേരിട്ടു
സംവദിക്കുന്നതുമായ ഗദ്യമാണ് മീര എഴുതുന്നത്. (സക്കറിയ,
2006: 8-10)
മീരയുടെ കഥകള്‍ പൂരം പോലെയാണ് എന്ന് പുനത്തില്‍ കുഞ്ഞുബ്ദുള്ള അഭിപ്രായപ്പെടുന്നു. മീരയുടെ മിക്ക കഥകളും ശ്രേണീഗതമല്ല, മറിച്ച് വ്യക്തിഗതമാണ് വ്യക്തിശബ്ദം പല അര്‍ത്ഥത്തിലും കഥകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ലോകത്തുള്ള ഏതൊക്കെ പദാര്‍ത്ഥങ്ങളാണോ കഥയില്‍ വന്നു ഭവിക്കുന്നത് അവയെല്ലാം വ്യക്തികളാണ്. മീരയുടെ കഥകള്‍ കല്ക്കരിപോലെയല്ല; സ്ഥടികം പോലെയാണ്. (പുനത്തില്‍, 2002:8-10)
ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു കൊണ്ടുപോയി ആവിഷ്കരിക്കുവാന്‍ മീരയ്ക്കു കഴിയുന്നുണ്ട്. ഏതുകാലത്തേയും കഥകളിലൂടെ നേരിടുകയാണ് ആ കഥാകാരി ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ കഥാസാഹിത്യത്തിന്റെ യൗവനമാണ് മീരയുടെ കഥകള്‍. യൗവനത്തിന്റെ കൂസലില്ലായ്മയും ധിക്കാരവും എല്ലാം മീരയുടെ കഥകളില്‍ പ്രകടമാണ്. എഴുത്തുകാര്‍ക്ക് അവരുടെ ചെറുപ്പകാലം മാത്രം എത്തിപ്പിടിക്കുവാന്‍ കഴിയുന്ന സാന്ദ്രസൗന്ദര്യവും തീവ്രതയും മീരയുടെ ഭാഷയ്ക്കുണ്ട്. പ്രായം കൂടുമ്പോഴാണ് ഇരുത്തം വരുക. എന്നാല്‍ യൗവനകാലം തന്നെ ഇരുത്തം വന്ന ഒരു എഴുത്തുകാരിയാണ് മീര. അതുകൊണ്ടാണ് ഭാഷയില്‍ യൗവനം സൂക്ഷിക്കുമ്പോഴും മീരയുടെ കഥാപാത്രങ്ങള്‍ സ്വന്തം യൗവനത്തില്‍ നിന്നു കുതറിമാറുവാന്‍ ശ്രമിക്കുന്നത്.
ഉത്തരാധുനികതയുടെ അടയാളങ്ങളിലൊന്നായ ബുദ്ധിപരത മീരയുടെ കഥകളില്‍ പ്രകടമാണ്. മാത്രമല്ല ഉത്തരാധുനികതയ്ക്കുശേഷം വരാന്‍ പോകുന്ന ഹൈപ്പര്‍ റിയലിസത്തിന്റെ സൂചനകളും ഇതിലുണ്ട്. സ്ത്രീവാദികളുടെ ആള്‍ക്കൂട്ടത്തോടൊന്നിച്ച് നടക്കാതെയും സൈദ്ധാന്തിക ഭാഷണങ്ങളില്‍ മുഴുകാതെയും സ്ത്രീയുടെ സമകാലീന അവസ്ഥകളോട് സര്‍ഗാത്മകമായി പ്രതികരിച്ച എഴുത്തുകാരിയാണ് മീര. (മുകുന്ദന്, 2006: 6-10)
സ്ത്രീ എഴുത്തുകാരില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് മീര. സമകാലീനമായ സ്ത്രീ കഥാകാരികളില്‍ നിന്നും മീരയുടെ കഥകള്‍ ഭാഷാസൃഷ്ടികൊണ്ടും ആശയസ്വീകരണം കൊണ്ടും കഥാപാത്രസൃഷ്ടികൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസം ഒരു തരത്തിലല്ലങ്കില്‍ മറ്റൊരു തരത്തില്‍ കേരളീയ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
(മലയാളം malayal.am എന്ന വെബിൽ നിന്ന്)
No comments:
Post a Comment