ഹയര്‍ സെക്കന്‍ഡറി മലയാളം

എന്‍റെ മലയാളം
എന്‍റെ മലയാളം

നുറുങ്ങുകൾ (TIPS)

ഉദ്ധരണികൾ, സംഭവങ്ങൾ, സൂചനകൾ, സന്ദർഭങ്ങൾ, വാർത്താശകലങ്ങൾ... 

.........................................................................................................................................................................
“മലയാളം മാഷന്മാർക്കും മലയാളം കോഴ്സുകൾക്കും മലയാളത്തെ രക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ
അവതാരകരുടെ നാവിൽ കിടന്ന് നമ്മുടെ ഭാഷ ഈ വിധം ജീർണിക്കില്ലായിരുന്നു. പുതിയ കാലത്തെ മലയാളം മാഷന്മാരുടെ ആരാധനാ ബിംബം സുഗത കുമാരി ടീച്ചറല്ല, രഞ്ജിനിച്ചേച്ചിയാണ്.“
(പി.സുരേ ന്ദ്രൻ)

....................................................................................................................................................................

“എന്റെ മുഖം തന്നെയാണ്
എന്റെ പാസ്പോർട്ട്
എന്റെ രാജ്യത്തെയും
ആഭ്യന്തര ലോകത്തെയും
ഭൂമിശാസ്ത്രത്തെയും
ഞാൻ എന്നോടൊപ്പം
കൊണ്ടു നടക്കുന്നു”
(..വോൾ സോയിങ്ക)
....................................................................................................................................................................

“ഞാൻ വായിച്ച
ഏറ്റവും വലിയ ഗ്രന്ഥം
എന്റെ
മാതാവാണ്..”
(എബ്രഹാം ലിങ്കൺ)
......................................................................................................................................................................

“സ്ത്രീകൾ കൈ വരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ്
ഞാൻ സമൂഹത്തിന്റെ പുരോഗതി അളക്കുന്നത്.“
(അംബേദ്കർ)

.....................................................................................................................................................................

‘ആറിനു പേര് പേരാറ്
 പേരിനു മാത്രമീയാറ്”
(പി.പി..രാമചന്ദ്രൻ)
.....................................................................................................................................................................

“നമുക്ക് പ്രിയംകരങ്ങളായ ഗാനങ്ങളെല്ലാം
ദു:ഖകരമായ ചിന്തകൾ ഉളവയാണ്. “
(ഷെല്ലി)
.......................................................................................................................................................................

*1977 ൽ കേരള സാഹിത്യ അക്കാദമി നടത്തിയ  കവിതാ ക്യാമ്പിൽ പ്രവേശനം ലഭിക്കാതെ തിരസ്കരിക്കപ്പെട്ട ആളാണ്
കവി ബാലചന്ദ്രൻ ചുള്ളികാട്.
........................................................................................................................................................................
*പാശ്ചാത്യ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സിനിനകളിൽ ഗാനത്തിന് സുപ്രധാന സ്ഥാനം ലഭിക്കാനുള്ള കാരണം പടിഞ്ഞാറൻ രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിൽ പൌര സമൂഹത്തിന് വിനോദോപാധികളൊന്നും(ഓപ്പറ, സംഗീത ന്ര്ത്തശാലകൾ,നാടകം തുടങ്ങിയവ) ലഭ്യമല്ലാത്തതുകൊണ്ടാണെന്ന് സത്യജിത് റായ്.
(Those Songs,Our Films Their Films- Sathyajith Ray)
.....................................................................................................................................................................
*മലയാള സിനിമയിൽ
തിക്കുറിശ്ശി,സത്യൻ,നസീർ,കുമാരി തങ്കം,ലളിത,പത്മിനി,രാഗിണി, തുടങ്ങിയവർ ആദ്യം മുതലേ പിന്നണി ശബ്ദത്തിൽ പാടി അഭിനയിച്ചവാരാണ്.
.....................................................................................................................................................................
*മലയാള സിനിമാ സംഗീതത്തെ ‘മലയാള സംഗീത‘ മാക്കിയത് ആകാശവാണിയാണ്.
........................................................................................................................................................................

*“ജീർണ വസ്ത്രം നീക്കിയമ്പോടു ടീവിയിൽ
ലോകൈക സുന്ദരീ നാഭീ പ്രദർശനം
ക്രിക്കറ്റ്, കമ്പോള, മേകലോക ക്രമ-
മൊക്കെയും ദേഹാഭിമാനമുണ്ടാക്കുന്നു
താൻ താൻ നിരന്തരം ചെയ്യുന്ന ദുഷ്ക്ര്തം
അന്യരനുഭവിച്ചീടുകെന്നേ വരൂ”

 (കെ.ആർ.ടോണി)
...................................................................................................................................................................

*മലയാളത്തിന്റെ ജൈവികതയും ഹിന്ദുസ്ഥാനിയുടെ ഭാവനാത്മകതയും പൂർണത കൈവരിച്ചത് ബാബുരാജിന്റെ സംഗീത സംവിധാനത്തിലാണ്.
.........................................................................................................................................................................

*ആദ്യ ഘട്ടത്തിൽ ഹിന്ദി, തമിഴ് ഈണങ്ങളുടെ അനുകരണമായിരുന്നു മലയാള ഗാനങ്ങളെങ്കിലും പിന്നീട് 1930 കളിൽ കേരളത്തിൽ വൻ പ്രചാരം ലഭിച്ച കർഷക സമര ഗാനങ്ങളാണ് കേരളത്തിന്റെ സ്വന്തമായ ഈണവും താളവും കണ്ടെത്താൻ സഹായിച്ചത്.
(നാഴിയുരിപ്പാല്, പി.ഭാസ്കരൻ)
.......................................................................................................................................................................

ചില സിനിമ- സംഗീത-  സാഹിത്യ പഠന സഹായക ഗ്രന്ഥങ്ങൾ

മലയാള സിനിമ അരനൂറ്റാണ്ട്- കോഴിക്കോടൻ
സോജാരാജകുമാരി- രവി മേനോൻ
മധുരമീ ജീവിതം -കെ.രാഘവൻ മാസ്റ്റർ
മലയാള സിനിമ പിന്നണി ഗാന ചരിത്രം- കിരൻ രവീന്ദ്രൻ
സിനിമയുടെ ലോകം -അടൂർ ഗോപാല ക്ര്ഷണൻ
എങ്ങനെ നാം മറക്കും -രവി മേനോൻ
അനുഭവം ഓർമ യാത്ര - കെ.എസ്.ചിത്ര
രാഗ മലയാളം - മുരളി.വി.ടി
കാതിൽ തേന്മഴയായ് -മനോജ്.എം.ടി
സിനിമയും മലയാളിയുടെ ജീവിതവും -രാമചന്ദ്രൻ.ജി.പി.
മലയാള സിനിമയുടെ കഥ - വിജയ ക്ര്ഷണൻ
നീലക്കുയിലിന്റെ കൂട് അഭാവത്തിന്റെ
                                                     രാഷ്ട്രീയം - വത്സലൻ വാതുശ്ശേരി
സിനിമാപ്പാട്ടുകളുടെ കീഴുലകങ്ങളിൽ- ഗീത.പി.
തെമ്മാടികളും തമ്പുരാക്കന്മാരും- ജെനി റൊവീന

...................................................................................................................................................................
സിനിമയിൽ
“വീട്,വേഷങ്ങൾ,ചമയം,ഭാഷ,ശരീരഭാഷ,പരിസരങ്ങൾ,ആചാരങ്ങൾ തുടങ്ങിയ ചിഹ്ന വ്യൂഹങ്ങളെല്ലാം തന്നെ തറവാടിത്തത്തിന്റേതായിരിക്കണമെന്നാണ് മലയാളത്തിലെ ജനപ്രിയ സൂത്ര വാക്യം.സമ്പന്നമായ തറവാടിത്തം തന്നെ വേണമെന്നില്ല, ക്ഷയിച്ച തറവാടിത്തമായാലും മതി. ദാരിദ്ര്യം പോലും തറവാടിത്തത്തിന്റെ പൊൻ തൂവൽ കൊണ്ട് അലങ്കരിക്കുമ്പോൾ ജനപ്രിയമായി മാറുന്നു”
(വത്സലൻ വാതുശ്ശേരി)
.....................................................................................................................................................................

*പണ്ട് കേരളത്തിൽ ഓരോ ജാതിക്കും ഉപജാതിക്കും  അവരവരുടെ സംഗീതമുണ്ടായിരുന്നു.
കോളനിവത്കരണമാണ് ജാതി ഭേദങ്ങൾക്കതീതമായി പൊതുവായ ഒരു സംഗീതം രൂപപ്പെടാൻ ഇടയാക്കിയത്.
.....................................................................................................................................................................
 "ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
 ഒരുമലയാളിക്കും മലയാളമില്ല"
(കുഞ്ഞുണ്ണി മാഷ്)